ജര്‍മനിയില്‍ നാസികളുടെ തിരിച്ചുവരവോ?
text_fieldsബര്‍ലിന്‍: തീവ്ര വലതുപക്ഷ കക്ഷിയായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി പാര്‍ട്ടി എന്ന എ.എഫ്.ഡി പാര്‍ട്ടി ബര്‍ലിന്‍ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയത് രാജ്യത്ത് നാസികളുടെ തിരിച്ചുവരവിന്‍െറ സൂചനയാണെന്ന് വിലയിരുത്തല്‍.
ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് എ.എഫ്.ഡിയുടെ പ്രചാരണങ്ങള്‍ കാരണമായിട്ടുണ്ട്. സമീപകാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ സംവാദമായി ഉയര്‍ന്ന അഭയാര്‍ഥി പ്രശ്നത്തില്‍ മെര്‍കലും പാര്‍ട്ടിയും മാനുഷികമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, മെര്‍കലിന്‍െറ നിലപാടിനെതിരെയും ഇസ്ലാമോഫോബിയ വളര്‍ത്തുന്ന രീതിയിലും കൊണ്ടുപിടിച്ച പ്രചാരണങ്ങളാണ് വലതുപക്ഷ പാര്‍ട്ടികള്‍ നടത്തിയത്.
ഇതിന് ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞതിന്‍െറ സൂചനയാണ് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ബര്‍ലിനിലെയും തെരഞ്ഞെടുപ്പു ഫലമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് ബര്‍ലിന്‍ മേയര്‍ മൈക്കിള്‍ മുള്ളര്‍ വലതുപക്ഷത്തിന്‍െറ മുന്നേറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എ.എഫ്.ഡിയുടെ മുന്നേറ്റം ജര്‍മനിയില്‍ നാസികളുടെ തിരിച്ചുവരവായി ആഗോള തലത്തില്‍ വിലയിരുത്തപ്പെടുമെന്നായിരുന്നു മേയറുടെ മുന്നറിയിപ്പ്. ഫലപ്രഖ്യാപന ശേഷവും മേയര്‍ ഇക്കാര്യം ആവര്‍ത്തിച്ചു. ഹിറ്റ്ലറുടെ നാസി ജര്‍മനിയുടെ തലസ്ഥാനം എന്നനിലയില്‍നിന്ന് സ്വാതന്ത്ര്യത്തിന്‍െറയും സഹിഷ്ണുതയുടെയും വൈവിധ്യങ്ങളുടെയും നാട് എന്ന നിലയിലേക്ക് പരിവര്‍ത്തിതമായതാണ് ബര്‍ലിനെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ജര്‍മന്‍ പുനരേകീകരണത്തിനുശേഷം ആദ്യമായാണ് ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടി ബര്‍ലിന്‍ സംസ്ഥാന സഭയില്‍ സീറ്റുകള്‍ നേടുന്നത്. 16 സംസ്ഥാന സഭകളില്‍ പത്തിടങ്ങളിലും ഇതോടെ പാര്‍ട്ടിക്ക് അംഗങ്ങളായിക്കഴിഞ്ഞിട്ടുണ്ട്. അടുത്ത വര്‍ഷം ഒക്ടോബറില്‍ ദേശീയ തെരഞ്ഞെടുപ്പ് വരാനിരിക്കെ മെര്‍കലിനുണ്ടായ തിരിച്ചടി അവരുടെ സ്ഥാനാര്‍ഥിത്വത്തെ ബാധിക്കാനും സാധ്യതയുണ്ട്.
എന്നാല്‍, ദേശീയ തെരഞ്ഞെടുപ്പില്‍ മുന്നിലേക്കത്തൊന്‍ വലതുപക്ഷത്തിന് ഇപ്പോള്‍ നേടിയ വോട്ടുകള്‍കൊണ്ട് സാധിക്കില്ളെന്നും വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.