Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാലിഫോർണിയയിൽ...

കാലിഫോർണിയയിൽ വെടിവെപ്പിൽ നാലുമരണം

text_fields
bookmark_border
കാലിഫോർണിയയിൽ വെടിവെപ്പിൽ നാലുമരണം
cancel

ലോസ്​ ആഞ്​ജലസ്​: വീടി​​​െൻറ പിറകുവശത്ത്​ ഫുട്​ബാൾ കളി കണ്ടിരുന്നവർക്ക​ുനേരെയുണ്ടായ വെടിവെപ്പിൽ നാലുപേർ ക ൊല്ലപ്പെട്ടു. ആറുപേർക്ക്​ പരിക്കുണ്ട്​. വടക്കൻ ലോസ്​ ആഞ്​ജലസിൽനിന്ന്​ 320 കിലോമീറ്റർ അകലെ ഫ്രെസ്​നോയിലാണ്​ സംഭവം. കളി കാണുകയായിരുന്ന 35 പേർക്കുനേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു.

മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഫ്രെസ്​നോ പൊലീസ്​ ഉപമേധാവി മൈക്കൽ റീഡ്​ പറഞ്ഞു. പരിക്കേറ്റ ആറുപേർ 25നും 35നും ഇടയിൽ പ്രായമുള്ളവരാണ്​. ഇവരുടെ പരിക്ക്​ ഗുരുതരമല്ല. സംഭവത്തിന്​ പിന്നിൽ എത്രപേരു​ണ്ടെന്നോ ഗുണ്ടാസംഘങ്ങൾക്ക്​ പങ്കുണ്ടെന്നോ കാര്യം വ്യക്​തമല്ല. പ്രതികളെ പിടികൂടുന്നതിനായി സമീപത്തെ സുരക്ഷ കാമറകൾ നിരീക്ഷിച്ചു വരുകയാണെന്ന്​ അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingcaliforniaworld newsFootball MatchFresno
News Summary - 4 dead, 6 wounded in Fresno, California, football watch party shooting - World news
Next Story