Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jan 2020 2:35 AM GMT Updated On
date_range 27 Jan 2020 2:35 AM GMTഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം
text_fieldsbookmark_border
ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അതീവ സുരക്ഷാ മേഖലയിലാണ് അഞ്ച് റോക്കറ്റുകള്‍ പതിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. വിദേശ രാജ്യങ്ങളുടെ എംബസി ഉള്‍പ്പെട്ട ഗ്രീന്‍ സോണിലായിരുന്നു റോക്കറ്റുകള്‍ പതിച്ചത്. ഒരെണ്ണം എംബസിയുടെ കഫറ്റേരിയക്ക് സമീപമാണ് പതിച്ചത്. മറ്റ് നാല് റോക്കറ്റുകളും പതിച്ചത് യു.എസ് എംബസിക്ക് സമീപത്ത് തന്നെയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനി സൈനിക ജനറര്‍ കാസിം സൊലെമാനിയെ അമേരിക്ക വധിച്ച ശേഷം ഇത് മൂന്നാം തവണയാണ് ഇത്തരം റോക്കറ്റാക്രമണം ഈ മേഖലയില്‍ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story