ഏഴു ശതമാനം കത്തോലിക്ക പുരോഹിതര്‍കുട്ടികളെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്
text_fieldsകാന്‍ബറ: ആസ്ട്രേലിയയിലെ ഏഴു ശതമാനം കത്തോലിക്ക പുരോഹിതന്മാര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. 1950 മുതല്‍ 2010 വരെയുള്ള കാലയളവില്‍ വിവിധ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗികചൂഷണങ്ങളെക്കുറിച്ച് റോയല്‍ കമീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് വിവരമുള്ളത്. രാജ്യത്തെ 40 ശതമാനത്തിലധികം ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ ലൈംഗികചൂഷണ ആരോപണമുണ്ടായിട്ടുണ്ട്. 1980നും 2015നുമിടക്ക് ആയിരത്തിലധികം കത്തോലിക്ക സ്ഥാപനങ്ങളിലായി 4,500 പേര്‍ ലൈംഗികചൂഷണത്തിന് ഇരകളായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചൂഷണത്തിനിരയായ പെണ്‍കുട്ടികളുടെ ശരാശരി പ്രായം 10.5ഉം ആണ്‍കുട്ടികളുടേത് 11.5ഉം ആണ്.
മത സ്ഥാപനങ്ങള്‍ അല്ലാത്തവയില്‍ നടന്ന ചൂഷണങ്ങള്‍ക്കെതിരെയും കമീഷന്‍ അന്വേഷണം നടത്തുന്നുണ്ട്. സ്കൂളുകള്‍, സ്പോര്‍ട്സ് ക്ളബുകള്‍, മതസംഘടനകള്‍ എന്നിവയിലെ കുട്ടികള്‍ നേരിടേണ്ടിവരുന്ന ലൈംഗികപീഡനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് 2013ല്‍ രൂപവത്കരിച്ച റോയല്‍ കമീഷന്‍ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.