ഫലസ്തീന് അംഗീകാരം നൽകണമെന്ന് യൂറോപ്യൻ രാജ്യങ്ങളോട് അബ്ബാസ്
text_fieldsബ്രസൽസ്: കിഴക്കൻ ജറൂസലം തലസ്ഥാനമായ ഫലസ്തീൻ രാഷ്ട്രത്തിന് എത്രയും വേഗം അംഗീകാരം നൽകണമെന്ന് യൂറോപ്യൻ യൂനിയനോട് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്. ബെൽജിയത്തിലെ ബ്രസൽസിൽ യൂറോപ്യൻ യൂനിയൻ അംഗങ്ങളായ 28 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായുള്ള യോഗത്തിലാണ് അബ്ബാസ് ആവശ്യമുന്നയിച്ചത്.
ഇസ്രായേൽ സന്ദർശിക്കുന്ന അമേരിക്കൻ വൈസ് പ്രസിഡൻറ് മൈക് പെൻസ് കഴിഞ്ഞ ദിവസം യു.എസ് എംബസി 2019ൽ ജറൂസലമിലേക്ക് മാറ്റുമെന്ന പ്രസ്താവന നടത്തിയതിന് തൊട്ടു പിന്നാലെയാണ് അബ്ബാസ് ആവശ്യമുന്നയിച്ചിരിക്കുന്നത്. പെൻസിെൻറ സന്ദർശനം ഫലസ്തീൻ നേതാക്കൾ ബഹിഷ്കരിച്ച് േഡാണൾഡ് ട്രംപ് സർക്കാറിനെതിരായ പ്രതിഷേധം അറിയിച്ചിരുന്നു. യൂറോപ്യൻ യൂനിയൻ ഫലസ്തീനിെൻറ യഥാർഥ സുഹൃത്തുക്കളും സഹകാരികളുമാണെന്ന് പറഞ്ഞ അബ്ബാസ് പശ്ചിമേഷ്യയിൽ രാഷ്ട്രീയ ഇടപെടലിന് തയാറാകണമെന്നും ആവശ്യപ്പെട്ടു. ഇ.യുവിന് ഫലസ്തീെൻറ വിഷയം മനസ്സിലായതായും എന്നാൽ, തീരുമാനമെടുക്കാൻ സമയമെടുക്കുമെന്നും അബ്ബാസ് യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഡിസംബർ ആറിനാണ് മസ്ജിദുൽ അഖ്സയടക്കമുള്ള വിശുദ്ധ പ്രദേശങ്ങൾ സ്ഥിതിചെയ്യുന്ന ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുന്ന പ്രഖ്യാപനം യു.എസ് പ്രസിഡൻറ് നടത്തിയത്. തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഫലസ്തീൻ നേതൃത്വം യു.എസിെൻറ മധ്യസ്ഥത വിഷയത്തിൽ സ്വീകാര്യമല്ലെന്ന് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.