കശ്മീർ പ്രശ്നത്തിൽ ഇന്ത്യയുമായി അപ്രതീക്ഷിത യുദ്ധത്തിന് സാധ്യത -പാക് വിദേശകാര്യ മന്ത്രി
text_fieldsജനീവ: ജമ്മു കശ്മീരിലെ സാഹചര്യം അപ്രതീക്ഷിത യുദ്ധത്തിന് കാരണമായേക്കാമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മ െഹ്മൂദ് ഖുറേഷി. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഏറ്റുമുട്ടലിന്‍റെ അനന്തര ഫലങ്ങൾ എന്തായിരിക്കുമെന്ന് പാകിസ്താനും ഇന്ത്യക്കും മനസ്സിലാകും. പക്ഷേ സാഹചര്യം നിർബന്ധിച്ചാൽ എന്തും സംഭവിക്കാം. യു.എൻ മനുഷ്യാവകാശ കമീഷണർ മിഷേൽ ബാച്ച്‌ലെറ്റിനോട് ഇന്ത്യയുടെയും പാകിസ്താന്‍റെയും ഭാഗങ്ങൾ സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം ഖുറേഷി ജനീവയിൽ യു.എൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ മനോഭാവം കാരണം ഉഭയകക്ഷി ചർച്ചക്കും സാധ്യത കാണുന്നില്ലെന്നും ഖുറേഷി കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.