അഫ്ഗാനിലെ യുദ്ധക്കുറ്റങ്ങൾ അന്താരാഷ്ട്ര കോടതി അന്വേഷിക്കുന്നു
text_fieldsഹേഗ്: അഫ്ഗാനിസ്താനിൽ അമേരിക്കയുൾപ്പെടെയുള്ളവർ ചെയ്ത യുദ്ധക്കുറ്റങ്ങൾ അന ്വേഷിക്കാൻ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.സി) അനുമതി. അമേരിക്കൻ സേ ന, രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ, താലിബാൻ, അഫ്ഗാൻ സർക്കാർ എന്നിവർ 2003 മുതൽ നടത്തിയ ആക്രമണങ്ങളാണ് അന്വേഷിക്കുക.
ഐ.സി.സിയിൽ അംഗമല്ലാത്തതിനാൽ തങ്ങൾക്കുമേൽ കോട തിക്ക് അധികാരമില്ലെന്ന നിലപാടിലാണ് അമേരിക്ക. അതേസമയം, അഫ്ഗാനിസ്താൻ അംഗമാണെങ്കിലും അന്വേഷണത്തിനോട് അഫ്ഗാൻ സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിലെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കണമെന്ന് ഐ.സി.സി ചീഫ് പ്രോസിക്യൂട്ടർ ഫാത്തു ബിൻ സൗദ 2017 മുതൽ ആവശ്യപ്പെടുന്നുണ്ട്.
ഐ.സി.സി വിചാരണ നടത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്ന ട്രയൽ കോടതി സൗദയുടെ ഹരജി 2019ൽ തള്ളിയിരുന്നു. യുദ്ധക്കുറ്റങ്ങൾ നടന്നിട്ടുണ്ടെങ്കിലും സംഭവത്തിലുൾപ്പെട്ട കക്ഷികൾ സഹകരിക്കാത്ത സാഹചര്യത്തിൽ ‘നീതി ലഭ്യമാക്കാ’നാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ഹരജി തള്ളിയത്. ഈ നടപടി മനുഷ്യാവകാശ സംഘടനകളുടെ രൂക്ഷ വിമർശനത്തിനിടയാക്കിയിരുന്നു.
ട്രയൽ കോടതി തങ്ങളുടെ അധികാരപരിധിക്കു പുറത്തേക്ക് പോയതായി ഹരജി പിന്നീട് പരിഗണിച്ച അപ്പീൽ കോടതി നിരീക്ഷിച്ചു. തുടർന്നാണ് അന്വേഷണത്തിന് അനുമതി നൽകിയത്. അതേസമയം, അന്വേഷണത്തെ എതിർത്ത ട്രംപ് ഭരണകൂടം, ഐ.സി.സി അധികൃതർക്ക് കഴിഞ്ഞവർഷം യാത്രാവിലക്കേർപ്പെടുത്തിയിരുന്നു.
18 വർഷത്തെ അധിനിവേശത്തിന് ശേഷം അഫ്ഗാനിൽനിന്ന് അമേരിക്കൻ സൈന്യം പിന്മാറുന്നതിെൻറ ഭാഗമായി താലിബാനുമായി സമാധാന കരാർ ഒപ്പുവെച്ച് ദിവസങ്ങൾക്കകമാണ് അന്താരാഷ്ട കോടതിയുടെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.