സിവിലിയൻ കുരുതി കുത്തനെ ഉയരുന്നതായി യു.എൻ
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം കുത്തനെ വർധിക്കുന്നതായി യു.എൻ. ഇൗ വർഷം പകുതിയായപ്പോഴേക്കും 1662 പേർ കൊല്ലപ്പെടുകയും 3500ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് കണക്ക്. യു.എൻ അസിസ്റ്റൻറ് മിഷൻ നടത്തിയ പഠനത്തിലാണ് കൊല്ലപ്പെടുന്ന സാധാരണക്കാരുടെ നിരക്ക് ഉയരുന്നതായി കണ്ടെത്തിയത്. തലസ്ഥാന നഗരിയായ കാബൂളിലാണ് കൂടുതൽ- 20 ശതമാനമാണ് വർധന.
2009 മുതൽ ആഭ്യന്തരകലഹത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നവരുടെ വിവരങ്ങൾ യു.എൻ അസിസ്റ്റൻറ് മിഷൻ ശേഖരിച്ചുവരുന്നുണ്ട്. താലിബാെൻറയും ഇസ്ലാമിക് സ്റ്റേറ്റിെൻറയും ആക്രമണത്തിലാണ് ഇവരിൽ ഭൂരിഭാഗവും ആളുകൾ കൊല്ലപ്പെടുന്നതെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ മേയിൽ സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് പൊട്ടിത്തെറിച്ച് 150 ഒാളം സിവിലിയന്മാർ കൊല്ലപ്പെട്ടതാണ് കൂടുതൽ പേർ മരിച്ച സംഭവങ്ങളിലൊന്ന്.
കൊല്ലപ്പെടുന്നവരിൽ സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണത്തിലും വർധനയുണ്ട്. സർക്കാറിന് ജനങ്ങളുടെ സുരക്ഷക്കായി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും ഏജൻസി പറയുന്നു. 2009 മുതൽ വിവിധ സ്ഫോടനങ്ങളിൽ 26,500 സാധാരണക്കാർ രാജ്യത്ത് കൊല്ലപ്പെട്ടതായും 49,000ത്തോളം പേർക്ക് പരിക്കേറ്റതായും യു.എൻ അസിസ്റ്റൻറ് മിഷൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.