മൂസിലിന് സമീപം കൂട്ട കുഴിമാടങ്ങള്‍
text_fieldsബഗ്ദാദ്: വടക്കു പടിഞ്ഞാറന്‍ ഇറാഖില്‍ മൂസിലിന് സമീപം രണ്ട് കൂട്ട കുഴിമാടങ്ങള്‍ കണ്ടത്തെി. യസീദികളെന്ന് കരുതുന്ന ചുരുങ്ങിയത് 18 പേരുടെ മൃതദേഹങ്ങളാണ് കുഴിമാടത്തിലുണ്ടായിരുന്നത്.
മൂസിലില്‍ ഐ.എസ് വേട്ട നടത്തുന്ന കുര്‍ദ് സൈന്യമാണ് ശഹാബിത് ജങ്ഷനില്‍ കുഴിമാടങ്ങള്‍ കണ്ടത്തെിയത്. 2014ല്‍ വടക്കന്‍ ഇറാഖ് ഐ.എസ് നിയന്ത്രണത്തിലായതിനു പിന്നാലെ, സിന്‍ജാര്‍ മേഖലയിലുണ്ടായിരുന്ന വംശീയ ന്യൂനപക്ഷമായ യസീദികള്‍ക്കെതിരെ ഭീകരസംഘടന ക്രൂരനടപടികളാണ് സ്വീകരിച്ചിരുന്നത്. ആയിരക്കണക്കിന് യസീദികള്‍ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കണ്ടത്തെിയ കുഴിമാടത്തില്‍നിന്നും മരിച്ചവരുടേതെന്ന് കരുതുന്ന തിരിച്ചറിയല്‍ കാര്‍ഡുകളും ലഭിച്ചു. മൃതദേഹം തിരിച്ചറിയാന്‍ കുര്‍ദ് മെഡിക്കല്‍ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
യസീദികള്‍ക്കെതിരായ ഐ.എസ് നടപടി വംശഹത്യയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്വേഷണസംഘം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.