‘സിറിയയില്‍ സമാധാനമെത്തിക്കണം’ സാന്താക്ലോസിന് എട്ടുവയസ്സുകാരന്‍െറ കത്ത്
text_fieldsലണ്ടന്‍: ക്രിസ്മസ് വേളയില്‍ സാന്താക്ളോസ് അപ്പൂപ്പന് കത്തെഴുതാന്‍ പറഞ്ഞപ്പോള്‍ തന്‍െറ വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍നിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല അധ്യാപകന്‍. മൂന്നാം ക്ളാസിലെ ആ കുരുന്നിന് മറ്റൊന്നും ആലോചിക്കാനുമുണ്ടായിരുന്നില്ല. അവന്‍െറ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞത് സമാധാനമറ്റ സിറിയന്‍ യുദ്ധമുഖത്തെ തന്നെപ്പോലുള്ള നൂറുകണക്കിന് കുട്ടികളുടെ ദൈന്യമുഖമായിരുന്നു. അങ്ങനെയാണവന്‍ സാന്താക്ളോസ് അപ്പൂപ്പനോട് പതിവുതെറ്റിച്ച് അപൂര്‍വമായ ക്രിസ്മസ് സമ്മാനം ആവശ്യപ്പെട്ടത്.
ബ്രിട്ടനിലെ ഈസ്റ്റ് മിഡില്‍ലാന്‍ഡിലെ നോട്ടിങ്ഹാം ഹൈസ്കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ ആരുഷ് ആനന്ദ് ആണ് നന്മ മനസ്സിന്‍െറ ഉടമ. ‘‘ഒരേയൊരു കാര്യമാണ് ഞാന്‍ ചോദിക്കുന്നത്. അത് സിറിയയിലേക്കുള്ള സമാധാനമാണ്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് പണവും തരണം’’ -ആരുഷ് എഴുതി. ഹൃദയത്തില്‍ കൊള്ളുന്ന ഈ വരികള്‍ കണ്ട് ആശ്ചര്യഭരിതനായിപ്പോയി ആരുഷിന്‍െറ ടീച്ചര്‍ റിച്ചാര്‍ഡ് മില്ലര്‍. പിന്നീട് ഈ കുറിപ്പിനെക്കുറിച്ച് ആരുഷ് പങ്കുവെച്ചത് ഇങ്ങനെ: ‘‘സിറിയയില്‍ എല്ലാ ദിവസവും ഏറെപ്പേര്‍ കൊല്ലപ്പെടുന്നു. സിറിയയില്‍ മാത്രമല്ല. ഇന്ത്യയിലും പാകിസ്താനിലും അതേ. എനിക്ക് യുദ്ധം ഇഷ്ടമല്ല.
ലോക യുദ്ധങ്ങളെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. സിറിയയില്‍ നടക്കുന്നത് ഒരു ചെറിയ ലോകയുദ്ധമാണ്. അതുകൊണ്ട് ആ നാടിനുവേണ്ടി എഴുതണമെന്നു തോന്നി. നമ്മള്‍ ഭാഗ്യവാന്മാരാണെന്നും ഇവിടെ ഭക്ഷണം കിട്ടുന്നുണ്ടല്ളോ’’.ഇതും പറഞ്ഞാണവന്‍െറ കുറിപ്പ് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.