യുദ്ധമുനമ്പിലും അവൾ പാടുകയാണ്
text_fieldsഅലപ്പോ: യുദ്ധം തകർത്തെറിഞ്ഞ സിറിയയിലെ അലപ്പോയിൽനിന്ന് തളരാതെ ഒരു ഇളം പാട്ടുകാരി. 11കാരിയായ സനയാണ് ബോംബിെൻറ മുഴക്കങ്ങളെയും നീറുന്ന വേദനകളെയും പാട്ടിലൂടെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. വടക്കൻ സിറിയയിലെ വിമതരുടെ പിടിയിൽ ഉള്ള അതാറബിൽ ആണ് സനയുടെ ജീവിതം. തലസ്ഥാനമായ ഡമസ്കസിലെ വീടു വിട്ട് ഒാടിപ്പോരേണ്ടിവന്ന കുടുംബത്തിലെ അംഗം. ഇവിടെ ഇവർ തോക്കുകൾക്കും ബോംബുകൾക്കുമിടയിൽ മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നു. വെടിയൊച്ചകൾ ചീറിപ്പായുന്നതിനിടയിൽ കിടന്നുറങ്ങാൻ വിധിക്കപ്പെടുന്നു.
സംഗീതത്തെ താൻ അതിയായി ഇഷ്ടപ്പെടുന്നു. അതെന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവുമെന്ന് സന പറയുന്നു. സനയുടെ പിതാവുതന്നെയാണ് അവളുടെ ഏറ്റവും കടുത്ത ആരാധകൻ. തകർക്കപ്പെട്ട മേഖലയിലാണ് ഞങ്ങളുടെ ജീവിതം. എന്നാൽ, ഇവിടെയുള്ളവർ കടുത്ത ഇച്ഛാശക്തിയുള്ളവരാണ് -സനയുടെ പിതാവ് മുസ്തഫ ഹല്ലാഖിെൻറ വാക്കുകൾ ആണിത്. ഞങ്ങൾക്കിവിടെ ജീവിക്കാൻ വളരെ പരിമിതമായ വിഭവങ്ങളേ ഉള്ളൂ. എങ്കിലും ഞങ്ങളുടെ മക്കൾക്ക് സന്തോഷിക്കാൻ കുറച്ചു നിമിഷങ്ങളെങ്കിലും വേണം. അലേപ്പായിൽ എത്തിയതു മുതൽ 50നും 60നും ഇടയിൽ സംഗീത പരിപാടികൾ ഞങ്ങൾ നടത്തി. പലപ്പോഴും പ്രാദേശിക ക്ലബുകളിൽ ആണ് പരിശീലനം. ചിലപ്പോൾ അവയും അടച്ചിടും. അപ്പോൾ തകർന്നടിഞ്ഞ കൽക്കൂമ്പാരത്തിനിടയിൽ നിന്നുകൊണ്ടാവും അത് -അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ സർക്കാർ സൈന്യം അലപ്പോ തിരിച്ചുപിടിച്ചിരുന്നു. എങ്കിലും അതാറബ് ഇപ്പോഴും വിമതരുടെ നിയന്ത്രണത്തിൽ ആണെന്നാണ് ഇവർ പറയുന്നത്.
യുദ്ധം എന്നെ വല്ലാതെ പേടിപ്പിക്കുന്നു. പ്രത്യേകിച്ചും സംഗീത പരിപാടികൾക്കായി വീട്ടിൽനിന്ന് പുറത്തേക്കിറങ്ങുേമ്പാൾ. ഒരു ബോംബ് വന്നു വീഴുമെന്നും താൻ കൊല്ലപ്പെടുമെന്നുമുള്ള ഭയം എന്നെ വേട്ടയാടും. വീട്ടിനകത്തായിരിക്കുേമ്പാഴും ഇൗ ഭയം ഒപ്പമുെണ്ടന്ന് പറയുന്ന സന എന്തുതന്നെയായാലും സംഗീതത്തെ ൈകയൊഴിയാൻ ഒരുക്കമല്ല.
പാട്ടു പാടുന്നത് തുടരുമെന്നും ഇനിയും പരിപാടികൾ നടത്തുമെന്നും പറയുന്ന സന താൻ ഒരു ദിനം താരമായി മാറുമെന്ന സ്വപ്നംകൂടി പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.