കിഴക്കന്‍ അലപ്പോയില്‍ സൈന്യം പിടിമുറുക്കി
text_fieldsഡമസ്കസ: വിമതരുടെ കോട്ടയായിരുന്ന കിഴക്കന്‍ അലപ്പോ വിമതരില്‍നിന്ന് ബശ്ശാര്‍ സൈന്യം തിരിച്ചുപിടിച്ചു. ഒരുകാലത്ത് സിറിയയുടെ വാണിജ്യ കേന്ദ്രമായിരുന്നു ഈ പൗരാണിക നഗരം. ആഴ്ചകള്‍ നീണ്ട നിഷ്ഠുരമായ ആക്രമണത്തിലൂടെയാണ് സൈന്യം വിമതരെ തുരത്തിനഗരത്തില്‍ ആധിപത്യം ഉറപ്പിച്ചത്.
സൈനിക നീക്കത്തില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെട്ടു. നിരവധി ഭവനങ്ങളും കെട്ടിടങ്ങളും ചാമ്പലായി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ നഗരത്തില്‍നിന്ന് വിമതര്‍ പിന്മാറിയിരുന്നു.
രണ്ടു മാസത്തിനിടെ റഷ്യന്‍ പിന്തുണയോടെ ബശ്ശാര്‍ സൈന്യം മേഖലയിലെ ആശുപത്രികള്‍ ഒന്നൊന്നായി തകര്‍ത്തിരുന്നു. പരിക്കേറ്റ സിവിലിയന്മാരെ പുറത്തത്തെിക്കാനും നഗരം വിട്ടുപോകാന്‍ ആഗ്രഹമുള്ളവരെ രക്ഷപ്പെടുത്തുന്നതിനും അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ വേണമെന്ന് വിമതര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം സൈന്യം അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
സൈന്യത്തിന്‍െറ കനത്ത തിരിച്ചടിയില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് വിമതരുടെ പിന്മാറ്റമെന്ന് മനുഷ്യാവകാശ നിരീക്ഷകസംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ മേഖലയുടെ 75 ശതമാനത്തോളം സൈന്യം തിരിച്ചുപിടിച്ചു. സര്‍ക്കാര്‍ സൈന്യത്തിന്‍െറ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സിറിയയുടെ വാണിജ്യ കേന്ദ്രമായിരുന്ന അലപ്പോ 2012ലാണ് വിഭജിക്കപ്പെട്ടത്. അലപ്പോയുടെ കിഴക്കന്‍ മേഖലയില്‍ വിമതരും പടിഞ്ഞാറന്‍ മേഖലയില്‍ ബശ്ശാര്‍ സര്‍ക്കാരും ആധിപത്യം തുടരുകയായിരുന്നു.
കിഴക്കന്‍ അലപ്പോ തിരിച്ചുപിടിക്കാന്‍ സൈന്യം ഓപറേഷന്‍ ആരംഭിച്ചതുമുതല്‍ 80,000 ആളുകള്‍ കുടിയൊഴിഞ്ഞതായി നിരീക്ഷക സംഘങ്ങള്‍ വെളിപ്പെടുത്തി.
അതേസമയം, ഭക്ഷണവും മരുന്നുമില്ലാതെ രണ്ടരലക്ഷം ആളുകള്‍ ഇപ്പോഴും ഉപരോധത്തില്‍ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.