ഡമസ്കസിൽ നിന്ന് വിമതരെ ഒഴിപ്പിക്കൽ തുടരുന്നു
text_fieldsഡമസ്കസ്: ഡമസ്കസിൽ ബശ്ശാർ സൈന്യം മുന്നേറവേ, ഖാബൂൻ ഗ്രാമത്തിൽനിന്ന് വിമതർ പിൻവാങ്ങിത്തുടങ്ങി. സൈന്യവും വിമതരും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് ഇത്.
ഞായറാഴ്ച മുതലാണ് കുടിയൊഴിപ്പിക്കൽ ആരംഭിച്ചത്. വടക്കൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലേക്കാണ് സിവിലിയന്മാരെയും വിമതരെയും മാറ്റുന്നത്. ഖാബൂനിൽ വിമതർ കീഴടങ്ങിയതായും കുടിയൊഴിപ്പിക്കൽ സംബന്ധിച്ച് സർക്കാറുമായി ധാരണയിലെത്തിയതായും ദേശീയ ദിനപത്രമായ സന റിപ്പോർട്ട് ചെയ്തു.
ഡമസ്കസിലെ ബർസേഹ്, തിശ്രീൻ ജില്ലകളിൽനിന്നും കിഴക്കൻ ഗൗതയിൽനിന്നും 718 വിമതരുൾപ്പെടെ 1,246 പേർ കുടിയൊഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ചയും ഒഴിപ്പിക്കൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.