ആമസോൺ കത്തുന്നു; അണക്കാൻ സൈന്യമെത്തി
text_fieldsസവോപോളോ: ‘ഭൂമിയുടെ ശ്വാസകോശ’മായ ആമസോൺ മഴക്കാടുകൾ അഗ്നി വിഴുങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധം തണുപ ്പിക്കാൻ രക്ഷാദൗത്യവുമായി ബ്രസീൽ സേന. വനനശീകരണത്തിനു പിന്തുണ നൽകുന്നുവെന്ന ആരോപണം നേരിടുന്ന പ്രസിഡൻറ് ജയ ്ർ ബൊൾസൊനാരോയാണ് അഗ്നി പടർന്ന മേഖലകളിലും അതിർത്തി പ്രദേശങ്ങളിലും സൈന്യത്തെ വിന്യസിച്ചത്.
അഗ്നി കൂടുതൽ മേഖലകളിലേക്ക് പടർന്നിട്ടും നടപടി സ്വീകരിക്കാൻ ബ്രസീൽ വിസമ്മതിച്ചതോടെ ലോക രാഷ്ട്രങ്ങൾ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ലാറ്റിനമേരിക്കൻ രാജ്യവുമായി നേരത്തെ ധാരണയിലെത്തിയ വ്യാപാര കരാറിൽ ഒപ്പുവെക്കില്ലെന്ന് കഴിഞ്ഞ ദിവസം ഫ്രാൻസ് മുന്നറിയിപ്പു നൽകി. അയർലൻഡ്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളും നിലപാട് പരസ്യമാക്കി. അന്താരാഷ്ട്ര ദുരന്തമാണെന്ന് ജർമൻ ചാൻസ്ലർ അംഗല മെർകൽ, യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങൾ കണ്ണിചേരുമെന്നായതോടെയാണ് വെള്ളിയാഴ്ച ടെലിവിഷനിൽ രാജ്യത്തെ അഭിമുഖീകരിച്ച് സൈന്യത്തെ വിന്യസിക്കുന്നതായി ബൊൾസൊനാരോ പ്രഖ്യാപിച്ചത്.
ആമസോൺ കാടുകളെ വിഴുങ്ങുന്ന അഗ്നിബാധകളിലേറെയും മനുഷ്യനിർമിതമാണെന്നാണ് ആരോപണം. കാട് വെളുപ്പിച്ച് കൃഷിയിറക്കാനും ഖനനം നടത്തി കച്ചവടം കൊഴുപ്പിക്കാനുമുൾപ്പെടെ പദ്ധതികളാണ് പിന്നിൽ. ഇതിനെതിരെ രംഗത്തുള്ള പരിസ്ഥിതി പ്രവർത്തകർക്കെതിരെ പ്രസിഡൻറ് പരസ്യമായി വിമർശനമുന്നയിച്ചിരുന്നു. മഴക്കാടുകൾ വെട്ടിത്തെളിക്കാൻ സർക്കാർ പച്ചക്കൊടി കാണിച്ചതാണ് ഇത്രയും വലിയ അഗ്നിബാധക്കു കാരണമായത്.
ലോകത്തെ ഏറ്റവും വലിയ മഴക്കാടുകളായ ആമസോൺ ആഗോള താപനത്തെ ചെറുക്കുന്ന ലോകത്തെ ഏറ്റവും വലിയ കാർബൺ ശേഖരമായാണ് കണക്കാക്കുന്നത്. 30 ലക്ഷം െചടികളും ജീവികളും വസിക്കുന്ന ഇവിടെ 10 ലക്ഷത്തോളം ആദിവാസികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.