ഗുവാമിനെ ആക്രമിക്കാനൊരുങ്ങി ഉത്തരകൊറിയ; നേരിടാൻ യു.എസ്
text_fieldsപോങ്യാങ്: പസഫിക് സമുദ്രത്തിലെ യു. എസ് ദ്വീപായ ഗുവാമില്‍ മിസൈല്‍ ആക്രമണത്തിനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് ഉത്തരകൊറിയയെന്ന് റിപ്പോർട്ട്. സൈന്യത്തോട് ആക്രമണത്തിനു സജ്ജരാകാൻ ഭരണാധികാരി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ അറിയിച്ചു.
അതേസമയം, ഗുവാമിലെ രണ്ടു റേഡിയോ സ്റ്റേഷനുകളിൽ നിന്നും ജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉത്തരകൊറിയയുടെ ആക്രമമുണ്ടായേക്കാമെന്നാണ് റേഡിയോ സ്റ്റേഷൻ വഴി അറിയിച്ചത്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പിന്നീട് അറിയിപ്പ് സൽകി.
യു.എസ് അധീനതയിലുള്ള ദ്വീപാണ് ഗുവാം. ഗുവാം ദ്വീപിനെ ലക്ഷ്യമാക്കി നാലു മധ്യദൂര മിസൈലുകളാണ് ഉത്തരകൊറിയ തയാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. യു.എസ് ദ്വീപായതിനാൽ ഗുവാമിനെ ആക്രമിക്കുന്നത് അമേരിക്കനെതിരായ യുദ്ധം തന്നെയാണെന്നാണ് കിം ജോങ് ഉന്നിെൻറ കണക്കുകൂട്ടൽ.
എന്നാൽ ഉടനടി ഒരാക്രമണത്തിന് ഉത്തരകൊറിയ തയാറാവില്ലെന്നാണ് അമേരിക്കയുടെ നിരീക്ഷണം. ഏതു തരത്തിലുള്ള ആക്രമണത്തേയും നേരിടാന്‍ യു.എസ് സൈന്യം തയാറാണെന്നു പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയയ്ക്ക് ശക്തമായ താക്കീതുമായി മുന്നോട്ടുവന്നിരുന്നു. ഉത്തരകൊറിയയുടെ ഭാഗത്തുനിന്നു കടുത്ത പ്രകോപനമുണ്ടായാൽ ഒരു മയവുമില്ലാതെ തിരിച്ചടിക്കാനാണ് ട്രംപ് നിർദ്ദേശം നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.