ലൈവ് ചർച്ചക്കിടെ അവതാരകനെ കുഴപ്പിച്ച് കുട്ടികുറുമ്പി- വിഡിയോ
text_fieldsലണ്ടൻ: ചാനലിൽ തത്സമയ ചർച്ചാ പരിപാടിക്കിടെ അവതാരകെൻറ ടേബിളിൽ കയറിയും പേപ്പർ വലിച്ചെടുത്തും രണ്ടു വയസുകാരിയുടെ കുട്ടികുറുമ്പ്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ ഐ.ടിവി ന്യൂസിെൻറ ഉച്ചസമയ തത്സമയ ചർച്ചക്കിടെയാണ് സ്റ്റുഡിയോയിലെത്തിയ രണ്ടുവയസുകാരിയുടെ കുസൃതികൾ അവതാരകനെ കുഴപ്പിച്ചത്. എന്നാൽ പരിപാടിക്കിടയിലെ അപ്രതീക്ഷിത സംഭവങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്തത് പ്രേക്ഷകരെ രസിപ്പിച്ചു.
പശുവിൻ പാല് കുട്ടികളില്‍ ഉണ്ടാക്കുന്ന അലര്‍ജിയെ കുറിച്ചായിരുന്നു ചർച്ച. പ്രശ്സത അവതാരകനായ അലാസ്റ്റെയര്‍ സ്റ്റെവാര്ട്ട്മായുള്ള ചർച്ചക്ക് അതിഥിയായ അമ്മക്കൊപ്പം എത്തിയ കുഞ്ഞാണ് ചർച്ച കഴിയും മുേമ്പ കുസൃതി തുടങ്ങിയത്.
ലൂസി റോങ്കയെന്ന സ്ത്രീ അഞ്ചു വയസുള്ള മകൻ ജോർജിനെയും രണ്ടുവയസുകാരി ഐറിസിനേയും കൂട്ടി ചര്‍ച്ചക്കെത്തിയത്. പാലിെൻറ അലര്‍ജി മൂലം മകനായ ജോര്‍ജ് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ലൂസി സംസാരിച്ചത്. ചർച്ചക്കിടെ സ്റ്റുഡിയോയിൽ ഒാടി നടന്ന െഎറിസ് വന്ന് മേശയിലേക്ക് വലിഞ്ഞ് അവതാരകെൻറ പേപ്പർ വലിക്കാൻ ശ്രമിച്ചു. അമ്പരക്കാതെ തന്നെ കുഞ്ഞിനെ മാറ്റി വീണ്ടും സംസാരിച്ച് തുടങ്ങിയെങ്കിലും െഎറിസ് മേശയിലേക്ക് വലിഞ്ഞ് കയറുകയായിരുന്നു. തുടർന്ന് അവതാരകെൻറ മുന്നിലിരുന്ന് കളിക്കാൻ തുടങ്ങി. എന്നാൽ ഒട്ടും വളരെ രസകരമായാണ് അദ്ദേഹം സാഹചര്യം കൈകാര്യം ചെയ്തത്. ചർച്ച അവസാനിക്കുേമ്പാൾ ലുസിക്കും ജോർജിനും ഹസ്തദാനം ചെയ്ത അവതാരകൻ തനിക്ക് അഭിമുഖമായി ടേബിളിലിരിക്കുന്ന കുഞ്ഞ് െഎറിസിന് ‘ഹൈ ഫൈവ്’ അടിച്ചാണ് പിരിഞ്ഞത്.
ചർച്ചക്കിടെ കുഞ്ഞുങ്ങള്‍ ശല്യപ്പെടുത്തിയെങ്കിലും വളരെ സൗമ്യമായി അവരോട് പ്രതികരിച്ച അവതാരകനോട് നന്ദി അറിയിച്ച് ലൂസി ട്വീറ്റ് ചെയ്തു.
ഐ.ടിവി ചർച്ചക്കിടയിലെ രസകരമായ സംഭവം ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
The awkward moment when you're trying to tell the nation about your milk allergies and your sister steals the showhttps://t.co/dAffbAGj5Y pic.twitter.com/2f1J9klfip
— ITV News (@itvnews) August 23, 2017
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.