ചൈന കോവിഡ് ഉത്ഭവം വ്യക്തമാക്കണമെന്ന് ആംഗല മെർക്കൽ
text_fieldsബെർലിൻ: കോവിഡ്19 വ്യാപനവുമായി ബന്ധപ്പെട്ട് ചൈന വിവരങ്ങൾ മറച്ചുവെക്കുകയാണെന്ന ആരോപണവുമായി ജർമ്മനി. കൊറോണ വൈറസിനെ കുറിച്ച് ചൈന കൈമാറുന്ന വിവരങ്ങൾ സുതാര്യമായിരിക്കണമെന്ന് ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ ആവശ്യപ്പെട്ടു. p>
യഥാർഥ വിവരങ്ങൾ ലോകത്തെ അറിയിക്കാൻ ചൈന കൂടുതൽ സുതാര്യ സമീപനം സ്വീകരിക്കണം. വൈറസ് ഉത്ഭവത്തെ കുറിച്ചും ആദ് യഘട്ട വ്യാപനത്തെ കുറിച്ചും ചൈന വ്യക്തമാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും മെർക്കൽ പറഞ്ഞു. മധ്യ ചൈനീസ് നഗരമായ വുഹാനിൽ നിന്നാണ് വൈറസ് പടർന്നതെന്ന് ചൈന പറയുന്നു. ഇതിെൻറ ആദ്യ ദിവസങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കണമെന്നാണ് മെർക്കൽ ആവശ്യപ്പെട്ടത്.
കഴിഞ്ഞ വർഷം അവസാനത്തോടെ തുടങ്ങിയ വൈറസിെൻറ വ്യാപ്തി ൈചന മറച്ചുവെച്ചുവെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. വൈറസ് ആദ്യം മനുഷ്യരിലേക്ക് പകർന്നത് വന്യമൃഗങ്ങളുടെ മാംസം വിൽക്കുന്ന മാർക്കറ്റിൽ നിന്നാണ് എന്നായിരുന്നു ചൈനീസ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയത്. എന്നാൽ മരണനിരക്ക് കുറഞ്ഞതോടെ വുഹാൻ നഗരം തുറന്നതും കോവിഡ് മരണസംഖ്യ ചൈന പിന്നീട് തിരുത്തിയതും ലോകരാജ്യങ്ങളുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.