അംഗല മെർകൽ നാലാമതും ജർമൻ ചാൻസലർ
text_fieldsബെർലിൻ: ജർമനിയിൽ ചരിത്രംകുറിച്ച് അംഗല െമർകൽ തുടർച്ചയായ നാലാമതും ചാൻസലറായി ചുമതലയേറ്റു. ആറു മാസം നീണ്ട അനിശ്ചിതത്വത്തിന് അറുതികുറിച്ചാണ് 709 അംഗ പാർലമെൻറിൽ 364 പ്രതിനിധികളുടെ പിന്തുണയോടെ െമർകൽ വീണ്ടും സഭാനേതാവായത്. തെരഞ്ഞെടുക്കപ്പെടാൻ വേണ്ടതിൽ ഒമ്പതു വോട്ടുകളേ അധികമായി നാലാം ഉൗഴത്തിൽ െമർകലിന് ലഭിച്ചുള്ളൂ. ഭരണമുന്നണിയിലെ 35 അംഗങ്ങൾ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നു. മെർകലിെൻറ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയൻ, മാർട്ടിൻ ഷുൾസിെൻറ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി എന്നിവ ചേർന്നാണ് മന്ത്രിസഭ രൂപവത്കരിക്കുക.
ഇരുകക്ഷികൾക്കും ആറു മന്ത്രിമാരും ബവേറിയൻ പ്രവിശ്യയിൽ മാത്രമുള്ള സി.എസ്.യുവിന് മൂന്നു മന്ത്രിമാരുമുണ്ടാകും. നേരേത്ത, പ്രതിപക്ഷത്തായിരുന്ന സോഷ്യലിസ്റ്റുകൾ മാസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം ഭരണത്തിൽ പങ്കാളിയാകാൻ സമ്മതിക്കുകയായിരുന്നു. ഇതിനു പകരമായി, തന്ത്രപ്രധാന വകുപ്പുകളായ ധനകാര്യവും വിദേശകാര്യവും സോഷ്യലിസ്റ്റുകൾക്ക് വിട്ടുകൊടുക്കേണ്ടിവന്നു.
നിയുക്ത മേയറെ മന്ത്രിസഭ രൂപവത്കരണത്തിന് ചാൻസലർ ഫ്രാങ്ക് വാൾട്ടർ സ്റ്റയിൻെമയർ ക്ഷണിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സീറ്റ് നേടിയ രണ്ടു കക്ഷികൾ മന്ത്രിസഭയുടെ ഭാഗമാകുന്നതോടെ എ.എഫ്.ഡി പ്രധാന പ്രതിപക്ഷ കക്ഷിയാകും. 2013ൽ നിലവിൽവന്ന എ.എഫ്.ഡി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 12.6 ശതമാനം വോട്ടാണ് നേടിയത്. ജർമനിയിൽ തീവ്ര വലതുപക്ഷമായ ആൾട്ടർനേറ്റിവ് ഫോർ ജർമനിയുടെ (എ.എഫ്.ഡി) വളർച്ച മറികടക്കാൻ പുതിയ സഖ്യത്തിനാകണമെന്ന് മെർകലിനെ നാമനിർദേശം ചെയ്ത് നടത്തിയ പ്രഭാഷണത്തിൽ ഫ്രാങ്ക് വാൾട്ടർ സ്റ്റയിൻമെയർ പറഞ്ഞു.
അഭയാർഥികളുടെ എണ്ണം പ്രതിവർഷം പരമാവധി രണ്ടു ലക്ഷമാക്കിയും താൽക്കാലിക അഭയം മാത്രമാക്കി ചുരുക്കിയും പുതുതായി രൂപംനൽകിയ പൊതുഅജണ്ടയാണ് ശ്രദ്ധേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.