ഇരുട്ടിൻെറ ശക്തികൾ യൂറോപ്പിനെ പിടിമുറുക്കന്നത് തടയണമെന്ന് അംഗലാ മെർകൽ
text_fieldsബെർലിൻ: ജർമനിയിലും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലും ഇരുട്ടിെൻറ ശക്തികൾക്ക് മു ഖ്യധാരയിൽ പിന്തുണ ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കണമെന്ന് ജർമൻ ചാൻസലർ അംഗലാ മെ ർകൽ. യൂറോപ്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷം മേൽക്കൈ നേടുമെന്ന ് പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിൽ സി.എൻ.എൻ ചാനലുമായി സംസാരിക്കുകയായിരുന്നു അവ ർ.
തീവ്രവലതുപക്ഷത്തിന് മേൽക്കൈ ഉള്ളതിനാൽ മുമ്പില്ലാത്തവിധം ഛിന ്നഭിന്നമായ പാർലമെൻറാണ് വരാനിരിക്കുന്നെതന്നാണ് അഭിപ്രായ സർവേകളുടെ വിലയിരുത്തൽ. ദേശീയവാദികളും പോപുലിസ്റ്റുകളും തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്തേക്കുമെന്ന് കരുതപ്പെടുന്ന സാഹചര്യത്തിലാണ് മെർകലിെൻറ പ്രസ്താവന.
ജർമനിയുടെ സവിശേഷമായ ഭൂതകാലത്തിൽ ഇരുട്ടിെൻറ ശക്തികൾക്ക് ദൃശ്യത ലഭിച്ചിരുന്നു എന്ന യാഥാർഥ്യം ഉൾക്കൊണ്ട് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മെർകൽ പറഞ്ഞു. സെമിറ്റിക് വിരുദ്ധരായ ഒരു കൂട്ടം എക്കാലത്തും ജർമനിയിലുണ്ടെന്നത് നിസ്തർക്കമാണെന്നും അവർ പറഞ്ഞു.
ജൂതന്മാർ പരമ്പരാഗത കിപ്പ തൊപ്പി ധരിക്കുന്നത് ഒഴിവാക്കണമെന്ന സർക്കാർ കമീഷണർ ഫ്ലെക്സ് ക്ലൈനിെൻറ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു അവരുടെ പരാമർശം. ഇന്നേദിവസം വരെ ജർമനിയിലെ ജൂത ദേവാലയങ്ങൾക്കും ജൂത വിദ്യാലയങ്ങൾക്കും പൊലീസ് കാവൽ നിൽക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.
കിപ്പ തൊപ്പി ഒഴിവാക്കണമെന്ന് ഫ്ലെക്സ് ക്ലൈനിെൻറ പ്രസ്താവന വിവാദമായിരുന്നു. എന്നാല്‍, അത് അദ്ദേഹത്തിെൻറമാത്രം അഭിപ്രായമാണെന്ന വാദവുമായി സര്‍ക്കാര്‍ വക്താക്കൾ രംഗത്തെത്തിയിരുന്നു. ജൂതരുടെ സംരക്ഷണത്തിനായി ജർമന്‍ സര്‍ക്കാര്‍ രൂപംനല്കിയ പുതിയ ഭരണവകുപ്പിെൻറ തലവനാണ് ക്ലൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.