ഗർഭഛിദ്രത്തിനെതിരെ അർജൻറീന സെനറ്റ്
text_fieldsബ്വേനസ് എയ്റിസ്: ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ വോട്ടവകാശം വിനിയോഗിച്ച് അർജൻറീനിയൻ സെനറ്റ് അംഗങ്ങൾ. 31നെതിരെ 38 വോട്ടുകൾ നേടിയാണ് ഗർഭഛിദ്ര നിയമം കൊണ്ടുവരാനുള്ള നീക്കത്തെ സെനറ്റംഗങ്ങൾ തടഞ്ഞത്. ജൂണിൽ അധോസഭയിൽ നടത്തിയ വോെട്ടടുപ്പിൽ 125നെതിരെ 129 പേർ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തിരുന്നു. ഇത് ഗർഭഛിദ്രാനുകൂലികളിൽ പ്രതീക്ഷയേകി.
മതപുരോഹിതന്മാരും കൃസ്ത്യൻ പള്ളികളും പുതിയ ബില്ലിനെ എതിർത്ത് രംഗത്തു വന്നു. പോപ് ഫ്രാൻസിസിെൻറ ജന്മദേശം കൂടിയാണ് അർജൻറീന. ആദ്യത്തെ 14 ആഴ്ചകളിലെ ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കമാണ് നടന്നത്. വോെട്ടടുപ്പിനോടനുബന്ധിച്ച് രാത്രിയിലുടനീളം സെനറ്റിൽ മാരത്തൺ ചർച്ച നടന്നു.
ഫലം വന്നതോടെ കോൺഗ്രസിനു പുറത്ത് തമ്പടിച്ചിരുന്ന മനുഷ്യാവകാശ പ്രവർത്തകർ പടക്കം പൊട്ടിച്ചും വിജയഭേരി മുഴക്കിയും ആഘോഷിച്ചു. ഗർഭഛിദ്രം അനുകൂലിക്കുന്നവരും തടിച്ചുകൂടിയിരുന്നു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിലവിൽ അനിവാര്യമായ മൂന്നു കാരണങ്ങളാലാണ് അർജൻറീനയിൽ ഗർഭഛിദ്രം അനുവദിക്കുന്നത്. ബലാത്സംഗം, അമ്മയുടെ ജീവൻ അപകടത്തിൽ ആവുക, ഗർഭസ്ഥശിശുവിന് വൈകല്യമുണ്ടാവുക എന്നിവയാണിത്. മറ്റൊരു കത്തോലിക്കാ രാജ്യമായ അയർലൻഡും ഗർഭഛിദ്രവിഷയത്തിൽ ഹിതപരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.