ബ്രിട്ടീഷ് പാർലമെൻറിന് പുറത്ത് ‘കത്തി’യുമായി ഒരാൾ അറസ്റ്റിൽ
text_fieldsലണ്ടൻ: ബ്രിട്ടീഷ് പാർലമെൻറ് കവാടത്തിനുമുന്നിൽ കത്തി ൈകയിലേന്തിയെന്ന് കരുതുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഇൗ മാസം ആദ്യം ലണ്ടനിൽ നടന്ന ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കനത്ത സുരക്ഷക്കിടെയാണ് സംഭവം. 30 വയസ്സ് തോന്നിക്കുന്നയാളാണ് അറസ്റ്റിലായത്. എന്നാൽ, ആർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടില്ല.
സുരക്ഷ ജീവനക്കാർ കത്തിയെന്ന് വിളിച്ചുകൂവിയതിനെ തുടർന്ന് പാർലമെൻറ് ഹൗസിെൻറ കവാടത്തിനുനേരെ ഇയാൾ പാഞ്ഞുവെന്നും ഇവിടെ പട്രോളിങ്ങിലുണ്ടായിരുന്ന സായുധരായ പൊലീസ് ഒാഫിസർമാർ ഉടൻ പിടികൂടുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. അതേസമയം, പരിശോധിച്ചപ്പോൾ മൊബൈലും ബെൽറ്റും സൂക്ഷിച്ച പ്ലാസ്റ്റിക് ബാഗ് മാത്രമാണ് കിട്ടിയതെന്നും തുടർന്ന് ഇയാളെ പൊലീസ് വാനിൽ കയറ്റി കൊണ്ടുപോയെന്നും ‘ഗാർഡിയൻ’ പത്രം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.