അർമീനിയയിൽ പഷ്നിയാൻ പ്രധാനമന്ത്രി
text_fieldsയെരവാൻ: കിഴക്കൻ യൂറോപ്യൻ രാജ്യമായ അർമീനിയയിൽ ആഴ്ചകൾ നീണ്ട പ്രക്ഷോഭങ്ങൾക്കുശേഷം പ്രതിപക്ഷനേതാവ് നികോൾ പഷ്നിയാനെ പുതിയ പ്രധാനമന്ത്രിയായി തെരെഞ്ഞടുത്തു. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന് ഏപ്രിൽ 23ന് സെർഷ് സഗ്സ്യാൻ പ്രധാനമന്ത്രിപദം രാജിവെച്ചിരുന്നു. തുടർന്ന് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു.
സഗ്സ്യാെൻറ രാജിയാവശ്യപ്പെട്ട് മാർച്ച് 31 മുതലാണ് രാജ്യത്ത് പ്രക്ഷോഭം തുടങ്ങിയത്. സമീപകാലത്ത് അർമീനിയയിൽ എല്ലാവരുടെയും ജനപ്രീതിയാർജിച്ച നേതാവാണ് 42കാരനായ പഷ്നിയാൻ. രാജ്യത്ത് നിലനിൽക്കുന്ന പ്രഭുജനാധിപത്യവും സ്വജനപക്ഷപാതിത്വവും അവസാനിപ്പിക്കുമെന്ന് പഷ്നിയാൻ ഉറപ്പുനൽകി. അവസരങ്ങൾ കിട്ടാത്തതിൽ യുവതലമുറ അസ്വസ്ഥരാണ്. സഗ്സ്യാന് കൂടുതൽ കാലം അധികാരത്തിൽ തുടരാൻ കഴിയുന്നവിധം രാജ്യത്തെ ഭരണഘടന പൊളിച്ചെഴുതിയതാണ് പ്രക്ഷോഭങ്ങൾക്ക് കാരണം.
പാർലമെൻറിൽ നടന്ന തെരഞ്ഞെടുപ്പിൽ 42നെതിരെ 59 വോട്ടുകൾ നേടിയാണ് പഷ്നിയാൻ തെരഞ്ഞെടുക്കപ്പെട്ടത്. പ്രക്ഷോഭത്തിനിടെ ഇദ്ദേഹം അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പഷ്നിയാനെ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.