സൈനികർക്ക് ആദരമർപ്പിച്ച് യൂറോപ്പ്
text_fieldsപാരിസ്: ജർമൻ ചാൻസലർ അംഗല മെർകൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ കഴുത്തിലേക്ക് തലചേർത്തുവെച്ചു. ശേഷം, ഇരുവരും ചേർന്ന് ഒന്നാം ലോകയുദ്ധ സ്മാരകത്തിലെ അതിഥിപുസ്തകത്തിൽ പേരുകുറിച്ചു. പിന്നീട് ഇരുവരും അൽപനേരം കൈകൾ കോർത്തുനിന്നപ്പോൾ, ചോരച്ചാലുകളുടെ കാലത്തിന് യൂറോപ്യൻ ചരിത്രം ഇരുരാജ്യങ്ങൾക്കും മാപ്പുനൽകിയിരിക്കണം.
വടക്കൻ ഫ്രാൻസിലെ കോംപീനിലായിരുന്നു ലോകമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയ ആശ്ലേഷണം. ഒന്നാംലോകയുദ്ധം അവസാനിച്ച് ഒരു നൂറ്റാണ്ട് തികഞ്ഞ ദിനമായിരുന്നു ഞായറാഴ്ച. നൂറുവർഷത്തിനിപ്പുറം യുദ്ധം ജയിച്ചവർക്കും തോറ്റവർക്കും ഒരേവികാരം; ഒരുപോലെ പശ്ചാത്താപം. യുദ്ധത്തിൽ ജീവൻ വെടിഞ്ഞ സൈനികർക്കും മറ്റും യൂറോപ്യൻ നേതാക്കൾ ആദരമർപ്പിച്ചു.‘‘നമ്മുടെ യൂറോപ്പ് കഴിഞ്ഞ 73 വർഷമായി സമാധാനത്തിലാണ്. ഇത് മുൻ മാതൃകകളില്ലാത്തതാണ്. ഇൗ സമാധാനത്തിെൻറ ആത്യന്തികമായ കാരണം, ജർമനിയും ഫ്രാൻസും ഇൗ സമാധാനത്തിനായി ആഗ്രഹിച്ചുവെന്നതാണ്’’ -മാക്രോൺ പറഞ്ഞു.
ലോകസമാധാനത്തിന് ഇരുരാജ്യങ്ങൾക്കും ഇനിയും ചെയ്യാനുള്ള കാര്യങ്ങളെ ഒാർമിപ്പിക്കുന്നതായിരുന്നു അംഗല മെർകലിെൻറ പ്രതികരണം: സമാധാനത്തിന് നാം പ്രതിജ്ഞാബദ്ധമാണ്. കൂടുതൽ സമാധാനപരമായ ഒരു ലോകക്രമമുണ്ടാവുന്നതിന് നാം വളരെ, വളരെയധികം പണിയെടുക്കേണ്ടതുണ്ട്.
1918ലെ 11ാം മാസം 11ാം മണിക്കൂറിലാണ് ഒന്നാംലോകയുദ്ധം അവസാനിപ്പിച്ച് യൂറോപ്യൻ സഖ്യങ്ങൾ തമ്മിൽ ധാരണയായത്. ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമനി, ബൾഗേറിയ, ഒട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു രണ്ടുചേരികളായിരുന്നത്.
ട്രംപിനു നേരെ പ്രതിഷേധം
പാരിസ്: ഫ്രാൻസിൽ ഒന്നാം ലോക യുദ്ധവുമായി ബന്ധപ്പെട്ട അനുസ്മരണ പരിപാടിയിൽ പെങ്കടുക്കവെ, ട്രംപിെൻറ വാഹനവ്യൂഹത്തിനു നേരെ പ്രതിഷേധം. വാഹനവ്യൂഹം കടന്നുപോകുേമ്പാൾ മേൽവസ്ത്രം ധരിക്കാത്ത യുവതി മുന്നിലേക്ക് ചാടുകയായിരുന്നു. യുവതിയുടെ നെഞ്ചിൽ വ്യാജസമാധാനപാലകൻ എന്നെഴുതിയിരുന്നു.
ഇവരെ പിന്നീട് പൊലീസ് തടഞ്ഞു. 70 ഒാളം ലോകനേതാക്കളാണ് ചടങ്ങിൽ പെങ്കടുത്തത്. വംശീയത, ലിംഗവിവേചനംതുടങ്ങിയ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന ഫീമെയ്ൻ എന്ന സംഘടനയിലെ അംഗമാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.