അസാഞ്ജിനെ ബ്രിട്ടന് കൈമാറിേയക്കും
text_fieldsലണ്ടൻ: ലൈംഗിക പീഡനക്കേസിൽ കുറ്റാരോപിതനായി ഇക്വഡോർ എംബസിയിൽ അഭയം തേടിയ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെ ബ്രിട്ടന് കൈമാറുമെന്ന് റിപ്പോർട്ട്. ആറുവർഷം മുമ്പാണ് 47കാരനായ അസാഞ്ജ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയത്.
ഒരാൾക്ക് ഒരുപാടുകാലം അഭയം നൽകാൻ സാധിക്കില്ലെന്ന് ഇക്വഡോർ പ്രസിഡൻറ് അടുത്തിടെ പ്രസ്താവിച്ചിരുന്നു. തന്നെ അറസ്റ്റ്ചെയ്ത് യു.എസിന് കൈമാറാനാണ് ബ്രിട്ടെൻറ പദ്ധതിയെന്ന് അസാഞ്ജ് ആരോപിച്ചിരുന്നു.
ഇറാഖ്, അഫ്ഗാൻ യുദ്ധങ്ങളിൽ യു.എസിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി സുപ്രധാന രേഖകൾ 2010ൽ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.