Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോ​ഹി​ങ്ക്യ​ക​ൾ...

റോ​ഹി​ങ്ക്യ​ക​ൾ കൊ​ല​െ​ച​യ്യ​പ്പെ​ട്ടു; പ​ക്ഷേ വം​ശീ​യ ഉ​ന്മൂ​ല​ന​മ​ല്ല -സൂ​കി

text_fields
bookmark_border
റോ​ഹി​ങ്ക്യ​ക​ൾ കൊ​ല​െ​ച​യ്യ​പ്പെ​ട്ടു; പ​ക്ഷേ വം​ശീ​യ ഉ​ന്മൂ​ല​ന​മ​ല്ല -സൂ​കി
cancel

ലണ്ടൻ: മ്യാന്മറിലെ റാഖിനെ സ്റ്റേറ്റിൽ ബുദ്ധ തീവ്രവാദികൾ റോഹിങ്ക്യ മുസ്ലിംകളെ കൊല ചെയ്തിട്ടുണ്ടെന്നും എന്നാൽ, അതൊരു വംശീയ ഉന്മൂലനമായിരുന്നില്ലെന്നും രാജ്യത്തെ ഭരണകക്ഷി നേതാവും നൊബേൽ ജേതാവുമായ ഒാങ് സാൻ സൂചി. ബി.ബി.സി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മ്യാന്മറിലെ റോഹിങ്ക്യവേട്ട സംബന്ധിച്ച് അവർ  അഭിപ്രായപ്രകടനം നടത്തിയത്. ആക്രമണം ഭയന്ന് ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്ത റോഹിങ്ക്യ വിഭാഗക്കാർ രാജ്യത്തേക്ക് തിരിച്ചുവരണമെന്നും അവർ ആവശ്യപ്പെട്ടു. റോഹിങ്ക്യ വിഷയത്തിൽ സൂകിയുടെ മൗനം വ്യാപകമായി വിമർശിക്കപ്പെട്ട സാഹചര്യത്തിൽകൂടിയാണ് അവരുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. 

രാഖിനെയിലേത് വംശീയ ഉന്മൂലനമല്ല. അങ്ങനെ പ്രയോഗിക്കുന്നത് അൽപം കടന്നുപറയലാണ്. രണ്ട് വിഭാഗങ്ങൾ തമ്മിലെ സംഘർഷം മാത്രമായേ അതിനെ കാണാനാകൂ -അവർ പറഞ്ഞു. വിഷയത്തിൽ താൻ അവലംബിച്ച ദീർഘകാല മൗനത്തെയും അവർ ന്യായീകരിച്ചു. 2013ൽ ആദ്യ സംഘർഷമുണ്ടായപ്പോൾതന്നെ മാധ്യമപ്രവർത്തകർ പ്രതികരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജനങ്ങൾ ആഗ്രഹിച്ച പ്രതികരണമായില്ല അത്. അതുകൊണ്ടുതന്നെ താൻ മിണ്ടിയില്ല എന്ന രീതിയിലാണ് വാർത്ത പ്രചരിച്ചത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഒക്ടോബറിലുണ്ടായ സംഘർഷത്തി​െൻറ കാരണമറിയില്ല. സർക്കാറി​െൻറ നേതൃത്വത്തിൽ നടക്കുന്ന സമാധാനശ്രമങ്ങളെ തകർക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു -അവർ പറഞ്ഞു.

റാഖിനിൽ റോഹിങ്ക്യകൾക്കുനേരെ സൈന്യം അമിതാധികാരം പ്രയോഗിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും. രാജ്യത്ത് കൂടുതൽ പേർക്ക് തൊഴിലവസരം നൽകുക, ഗോത്രവർഗ വിഭാഗക്കാരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയവയാണ് സർക്കാറി​െൻറ മുൻഗണനയിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. 
കഴിഞ്ഞവർഷം ഏപ്രിൽ ആറിനാണ് സൂകി രാജ്യത്തി​െൻറ പ്രഥമ സ്റ്റേറ്റ് കൗൺസിലർ ആയി ചുമതലയേറ്റത്. സ്ഥാനാരോഹണത്തി​െൻറ ഒന്നാം വാർഷികത്തിൽ അന്താരാഷ്ട്ര സമൂഹം ഏറെ ചർച്ച ചെയ്തത് റോഹിങ്ക്യ വിഷയത്തിൽ അവരുടെ നിലപാടായിരുന്നു. ഇനിയും പൗരത്വം ലഭിച്ചിട്ടില്ലാത്ത റോഹിങ്ക്യകൾ 2012ൽ രാജ്യത്ത് വ്യാപകമായി വേട്ടയാടപ്പെട്ടിരുന്നു. ഏകദേശം 70,000 റോഹിങ്ക്യകളാണ് കലാപത്തെ തുടർന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. 2013ലും 16ലും കലാപം ആവർത്തിച്ചേതാടെ യു.എൻ അടക്കമുള്ള സംഘടനകൾ മ്യാന്മർ സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aung san suu kyiRohingya
News Summary - Aung San Suu Kyi denies ethnic cleansing of Rohingya
Next Story