സൂചിയുടെ നൊബേൽ തിരിച്ചെടുക്കണം: നിവേദനത്തിൽ നാലു ലക്ഷം പേരുടെ ഒപ്പ്
text_fieldsലണ്ടൻ: മ്യാന്മറിലെ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ സർക്കാർ പിന്തുണയോടെ നടക്കുന്ന വംശീയ ഉന്മൂലനത്തെ പിന്തുണച്ച ഭരണകക്ഷി നേതാവ് ഒാങ്സാൻ സൂചിയുടെ നൊബേൽ സമാധാന പുരസ്കാരം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നാലു ലക്ഷംപേർ ഒപ്പുവെച്ച കൂട്ട ഹരജി. ചേഞ്ച് ഡോട് ഒാർഗ് എന്ന വെബ്സൈറ്റ് വഴി ആരംഭിച്ച കാമ്പയിനിലാണ് 4,05,000 പേർ ഒപ്പുവെച്ചത്. ബർമയിൽ ജനാധിപത്യം തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടത്തിയ സമരങ്ങൾക്ക് 1991ലാണ് സൂചിക്ക് നൊബേൽ പുരസ്കാരം ലഭിക്കുന്നത്.
ഒൗദ്യോഗിക പദവിയില്ലെങ്കിലും മ്യാന്മറിെൻറ യഥാർഥ ഭരണാധികാരിയെന്ന നിലക്ക് റോഹിങ്ക്യകൾക്കെതിരെ രാജ്യത്ത് നടക്കുന്ന ഹിംസ തടയാൻ ഇൗ നിമിഷം വരെ അവർ ഒന്നും ചെയ്തില്ലെന്ന് ഒാൺലൈൻ പരാതിയിൽ പറയുന്നു. സൂചിക്കെതിരെ ആഗോള വ്യാപകമായി ഉയരുന്ന കനത്ത പ്രതിഷേധങ്ങളുടെ തുടർച്ചയാണ് പുതിയ നീക്കം.
അതേസമയം, പരാതിയിൽ വൻ പങ്കാളിത്തമുണ്ടെങ്കിലും നൊബേൽ പുരസ്കാരം തിരിച്ചെടുക്കാൻ ഉദ്ദേശ്യമില്ലെന്ന് നോർവേയിലെ െനാബേൽ സമിതി വ്യക്തമാക്കി. ആയിരക്കണക്കിന് ഭവനങ്ങളും നിരവധി ഗ്രാമങ്ങളുമാണ് രാഖൈനിൽ ഇതിനകം അഗ്നിക്കിരയായത്. ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടു.
മരണം ഇതിെൻറ രണ്ടിരട്ടിയിലേറെയാണെന്ന് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. കടുത്ത ദുരിതം നേരിടുന്ന റോഹിങ്ക്യകൾക്ക് സഹായമെത്തിക്കാനും ദക്ഷിണ ബംഗ്ലാദേശിൽ താൽക്കാലിക താമസകേന്ദ്രങ്ങളൊരുക്കാനും യു.എൻ സഹായമാവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.