‘ഗ്രേറ്റ് ബാരിയർ റീഫ്’ പുനരുദ്ധാരണം: ആസ്ട്രേലിയ 50 കോടി ഡോളർ മുടക്കും
text_fieldsസിഡ്നി: ലോക പൈതൃക പട്ടികയിൽ ഇടംനേടിയതും ലോകത്തിലെ ഏറ്റവും വലിയ പവിഴ പാറക്കൂട്ടവുമായ ആസ്ട്രേലിയയിലെ ‘ഗ്രേറ്റ് ബാരിയർ റീഫിെൻറ’ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി ആസ്ട്രേലിയ 50കോടി ഡോളർ നീക്കിവെച്ചു. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കടൽ ചൂടുപിടിച്ച് പവിഴപ്പാറകൾ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. പവിഴപ്പുറ്റുകളെ ഭക്ഷിക്കുന്ന നക്ഷത്രമത്സ്യങ്ങൾ പെരുകിയതും ഭീഷണിയായിരിക്കുകയാണ്.
ജലത്തിെൻറ ഗുണമേന്മ വർധിപ്പിക്കാനും പവിഴപ്പുറ്റുകളെ നശിപ്പിക്കുന്ന ജീവികളെ നിയന്ത്രിക്കാനും പുനരുദ്ധാരണ പ്രവൃത്തികൾ വ്യാപിപ്പിക്കാനുമാണ് തുക വിനിയോഗിക്കുന്നതെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ വ്യക്തമാക്കി. പവിഴപ്പാറ സംരക്ഷണത്തിനായി ഇതുവരെ നീക്കിവെച്ചതിൽ ഏറ്റവും വലിയ തുകയാണിതെന്നും 64000 തൊഴിലുകൾ ഇതുമായി ബന്ധപ്പെട്ടുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസ്ട്രേലിയയുടെ ദേശീയ സ്വത്തായ ഗ്രേറ്റ് ബാരിയർ റീഫ് ലോകത്താകമാനമുള്ള സഞ്ചാരികളെ ആകർഷിക്കുന്നു. ആസ്ട്രേലിയയുടെ സമ്പദ്വ്യവസ്ഥയിലേക്ക് വർഷത്തിൽ 640 കോടി ഡോളറാണ് റീഫ് സംഭാവനചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.