വാടക ഗർഭധാരണ ക്ലിനിക്: ആസ്ട്രേലിയൻ നഴ്സിന് ജയിൽശിക്ഷ
text_fieldsഫനൊംപെൻ: വാടക ഗർഭധാരണത്തിനുള്ള ക്ലിനിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു എന്ന കാരണത്താൽ കംബോഡിയൻ കോടതി ആസ്ട്രേലിയൻ നഴ്സിനെ 18 മാസത്തെ തടവിന് ശിക്ഷിച്ചു. നവംബർ അവസാനത്തിൽ ആണ് ടാമ്മി ഡേവിസ് ചാൾസ് എന്ന 49 കാരനെയാണ് അറസ്റ്റ് ചെയ്തത്. വാടക ഗർഭധാരണ കച്ചവടം നിരോധിച്ച് ഏതാനും ആഴ്ചകൾക്കകമാണ് അറസ്റ്റ്.
രാജ്യത്തെ പാവപ്പെട്ട സ്ത്രീകൾക്ക് കാശ് കൊടുത്ത് തങ്ങൾക്കുവേണ്ടി വാടക ഗർഭംധരിപ്പിക്കുന്നതിൽ നിന്നും വിദേശികളെ ഇന്ത്യയും തായ്ലൻഡും വിലക്കിയിരുന്നു. ഇൗ മേഖലയിൽ കടുത്ത ചൂഷണങ്ങളും അഴിമതിയും നടക്കുന്നുണ്ടെന്ന ആക്ഷേപങ്ങളെ തുടർന്നായിരുന്നു ഇത്. ഇതോടെ ആസ്ട്രേലിയയിൽനിന്നടക്കം നിരവധി പേർ കംേബാഡിയയിലെ ക്ലിനിക്കുകളിലേക്ക് തിരിഞ്ഞു.
ഡേവിസ് ചാൾസ് ഇടനിലക്കാരനായിനിന്ന് ഇരുപതോളം കംബോഡിയൻ വാടക അമ്മമാരെ ചൂഷണം ചെയ്തതായി കണ്ടെത്തി. ഇയാളുടെ രണ്ടു കംബോഡിയൻ സുഹൃത്തുക്കളെ ഇതേ കുറ്റത്തിന് 18 മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.