ആസ്ട്രേലിയയിൽ അഭയാർഥികൾക്ക് ചികിത്സവിലക്കുന്ന ബില്ല് പരാജയപ്പെട്ടു
text_fieldsമെൽബൺ: രോഗികളായ അഭയാർഥികൾക്ക് മെച്ചപ്പെട്ട ചികിത്സ വിലക്കുന്ന ബില്ല് ആസ്ട് രേലിയൻ പാർലമെൻറിൽ പാസാക്കാനായില്ല. 74നെതിരെ 75 എന്ന ഒറ്റവോട്ടിെൻറ ഭൂരിപക്ഷത്തി ലാണ് ബില്ല് പരാജയപ്പെട്ടത്. 10 വർഷത്തിനിടെ ആദ്യമായാണ് ഭരണപക്ഷം അവതരിപ്പിച്ച ബില്ല് പ്രതിപക്ഷ എം.പിമാർ പരാജയപ്പെടുത്തുന്നത്. ബില്ല് പരാജയപ്പെട്ടത് സ്കോട് മോറിസൺ സർക്കാറിന് കനത്ത തിരിച്ചടിയായി.
2013നുശേഷം ആസ്ട്രേലിയയിലെത്തുന്ന അഭയാർഥികളെ ബോട്ടിൽ നഉൗറു, പാപ്വ ന്യൂഗിനി എന്നീ ദ്വീപുകളിലെ തടവറകളിലേക്ക് അയക്കാറാണ് പതിവ്. കുട്ടികളടക്കമുള്ള അഭയാർഥികളുടെ ക്ഷേമത്തിനെതിരാണ് സർക്കാർ നടപടിയെന്ന് ആരോപണമുയർന്നിരുന്നു. ദ്വീപിൽ മതിയായ ചികിത്സ സൗകര്യങ്ങളുമില്ല. ബില്ല് നിയമമായാൽ ദ്വീപിൽ കഴിയുന്ന അഭയാർഥികൾക്ക് ആസ്ട്രേലിയയിലെ ആശുപത്രിയിൽ ചികിത്സ ലഭിക്കും. അധോസഭയായ സെനറ്റ് പാസാക്കിയാൽ ബില്ല് നിയമമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.