ഒാസ്ട്രിയയിൽ ബുർഖ നിരോധനം പ്രാബല്യത്തിൽ
text_fieldsവിയന: ഒാസ്ട്രിയയിൽ ബുർഖ നിരോധിച്ചുെകാണ്ടുള്ള നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. തീവ്ര വലതുപക്ഷ പാർട്ടികളുടെ സമ്മർദത്തിന് വഴങ്ങി കഴിഞ്ഞ ജൂണിലാണ് ബുർഖ നിരോധന ബിൽ ഒാസ്ട്രിയൻ പാർലമെൻറ് പാസാക്കുന്നത്. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ ഫ്രാൻസിലാണ് ആദ്യമായി ബുർഖക്ക് നിരോധനം വരുന്നത്. ഏറെ ചർച്ചകൾക്കു ശേഷം 2011ലാണ് ഫ്രാൻസ് ബുർഖ നിരോധന നിയമം പാസാക്കിയത്. പിന്നീട് മറ്റു രാജ്യങ്ങളിലും ബുർഖ നിരോധിക്കാനുള്ള ശ്രമങ്ങളുണ്ടായി.
നിയമപ്രകാരം പ്രത്യേക കലാരൂപങ്ങളിലും, ആശുപത്രിയിലും, മഞ്ഞു കാലത്തും മുഖം പൂർണമായി മറക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനത്തിൽ ഇളവ് അനുവദിക്കും. അല്ലാത്ത അവസരങ്ങളിൽ പൊതുയിടങ്ങളിൽ മുഖം മറച്ച് എത്തിയാൽ 150 യൂറോ (ഏകദേശം 11,567 രൂപ) പിഴയടക്കണം. നിയമം ലംഘിക്കുന്നവരെ പൊലീസിന് ബലം പ്രയോഗിക്കാനും നിയമപ്രകാരം അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.