അവാർഡ് ജേതാവായ മാധ്യമപ്രവർത്തകൻ വെടിയേറ്റു മരിച്ചു
text_fieldsമെക്സിേകാ സിറ്റി: അവാർഡ് േജതാവും ഏജൻസ് ഫ്രാൻസ് പ്രസ് ലേഖകനുമായ മാധ്യമപ്രവർത്തകൻ ജാവിയർ വാൽദേശ് (50) വെടിയേറ്റു മരിച്ചു. വടക്കുപടിഞ്ഞാറൻ സിനലോവ സംസ്ഥാനത്താണ് സംഭവം. മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയ രാജ്യത്ത് ഇൗ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ മാധ്യമപ്രവർത്തകനാണ് ഇദ്ദേഹം. മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രസിഡൻറ് എൻറിക് പെന നീറ്റോ ഉത്തരവിട്ടു.
സിറിയക്കും അഫ്ഗാനിസ്താനും ശേഷം പത്രപ്രവർത്തകർ ജീവന് ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ മൂന്നാംസ്ഥാനത്താണ് മെക്സിേകാ. സിനലോവയിലെ മയക്കുമരുന്നുസംഘങ്ങൾക്കും മാഫിയ തലവൻ ജാക്വിൻ എൽചാപോ ഗുസ്മാനും എതിരെ ജാവിയർ നിരന്തരം റിപ്പോർട്ടുകൾ എഴുതിയിരുന്നു.
മയക്കുമരുന്നു മാഫിയ കളുടെ കൂട്ടക്കുരുതിക്കിരയായവരെ കുറിച്ചുള്ള റിപ്പോർട്ടിന് ഇൻറർനാഷനൽ പ്രസ് ഫ്രീഡം അവാർഡ് ലഭിച്ചു. 2000 മുതൽ രാജ്യത്ത് 102 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.