ബഗ്ദാദി മൊസാദിെൻറ ഏജൻറായിരുന്നെന്ന്
text_fields
ലണ്ടൻ: ഇറാഖിൽ െഎ.എസിെൻറ സ്വയംപ്രഖ്യാപിത ഖലീഫയായി ഉയർന്നുവന്ന് ഒടുവിൽ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച അബൂബക്കർ അൽ ബഗ്ദാദി യഥാർഥത്തിൽ ആരായിരുന്നു? എണ്ണമറ്റ രഹസ്യാത്മക റിപ്പോർട്ടുകൾ പുറംലോകത്തെത്തിച്ച എഡ്വേർഡ് സ്േനാഡൻ പറയുന്നത് ഇയാൾ ഇസ്രായേലിെൻറ ചാരസംഘടനയായ മൊസാദിെൻറ പരിശീലനം സിദ്ധിച്ച ഏജൻറാണെന്നാണ്. ജൂത ദമ്പതികൾക്ക് പിറന്ന ഇയാളുടെ യഥാർഥ പേര് സിമോൺ ഇലിയറ്റ് എന്നാണെന്നും സ്നോഡൻ നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നു.
ലോകത്തുടനീളമുള്ള ഇസ്ലാമിക-അറബ് സമൂഹത്തിനെതിരെ ചാരവൃത്തി നടത്താനും മനഃശാസ്ത്ര യുദ്ധത്തിലേർപെടാനും ആയിരുന്നു ബഗ്ദാദിക്ക് മൊസാദ് പരിശീലനം നൽകിയത്. ഇക്കാര്യങ്ങൾ എല്ലാം തന്നെ സ്നോഡൻ പത്രങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും പങ്കുവെച്ചിരുന്നു. ബ്രിട്ടൻ, ഇസ്രായേൽ, യു.എസ് രഹസ്യാന്വേഷണ കൂട്ടുകെട്ടുമായി സഹകരിച്ച് ലോകത്തുടനീളമുള്ള തീവ്രവാദ- ഭീകര സംഘങ്ങളെ ആകർഷിക്കാനായി ബഗ്ദാദി ജന്മം നൽകിയ ഒന്നാണ് െഎ.എസ് എന്നും പറയുന്നു.
ഇറാനിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തലും സമാനമായതാണ്. ഇസ്രായേലിനു ഭീഷണി ഉയർത്തുന്ന രാജ്യങ്ങളെയും സിവിലിയന്മാരെയും സൈനികരെയും തകർത്ത് പശ്ചിമേഷ്യയെ മുഴുവൻ വരുതിയിൽ ആക്കി വിശാല ഇസ്രായേൽ രൂപവത്കരിക്കുകയാണ് െഎ.എസിലൂടെ ബഗ്ദാദി ലക്ഷ്യമിട്ടതെന്നും ഇറാനിയൻ ഇൻറലിജൻസ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.