ബാഴ്സലോണ ഭീകരാക്രമണം: നടുക്കം മാറാതെ യൂറോപ്പ്
text_fieldsമഡ്രിഡ്: നൂറിലേറെ ആളുകളുടെ ജീവൻ പൊലിഞ്ഞ നീസ്, ലണ്ടൻ, ബ്രസൽസ്, ബർലിൻ, സ്റ്റോക്ഹോം ഭീകരാക്രമണങ്ങൾക്കു ശേഷം യൂറോപ് വീണ്ടും നടുങ്ങി. ഇൗ നഗരങ്ങളിലെ ആക്രമണത്തിനു സമാനമാണ് കഴിഞ്ഞദിവസം സ്പെയിനിലെ ബാഴ്സലോണയിൽ നടന്നത്. ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനമിടിച്ചു കയറ്റി പരമാവധി ആളുകളെ കൊലപ്പെടുത്തുകയെന്ന തന്ത്രമാണ് ഇവിടങ്ങളിൽ ഭീകരർ സ്വീകരിച്ചത്.
ബാഴ്സലോണയിലെ തിരക്കേറിയ വിനോദസഞ്ചാരനഗരത്തിലെ ആൾക്കൂട്ടത്തിനിടയിലേക്ക് വാനിടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു. രണ്ടുവർഷത്തിനിടെ യൂറോപ്പിൽ നടന്ന വിവിധ ആക്രമണങ്ങളുടെയും പിന്നിൽ െഎ.എസ് ആയിരുന്നു. ഒരു വർഷത്തിനകം യൂറോപ്പ് ഏഴാംതവണയാണ് ഇത്തരത്തിലുള്ള ആക്രമണത്തിന് വേദിയാകുന്നത്.
വിദേശപൗരന്മാരടക്കം ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 130 പേർക്ക് പരിക്കേറ്റു. 17പേരുടെ നില അതീവ ഗുരുതരമാണ്. ഫ്രാൻസ്, പാകിസ്താൻ, സ്പെയിൻ, നെതർലൻഡ്സ്, ചൈന, വെനിസ്വേല, മൗറിത്താനിയ, ആസ്േട്രലിയ തുടങ്ങി 34 രാജ്യങ്ങളിലുള്ളവർ ഇവരുടെ കൂട്ടത്തിലുണ്ട്. മരിച്ചവരിൽ രണ്ടുപേർ ഇറ്റലിക്കാരാണ്. ആക്രമണത്തിനു ശേഷം തിരക്കിലേക്ക് രക്ഷപ്പെട്ട വാൻഡ്രൈവറെ പൊലീസ് അന്വേഷിക്കുകയാണ്. ഇയാളുടെ പേര് മൂസ ഒൗബഖീർ (18) ആണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിനു പിന്നിൽ എട്ടുപേരുണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമികൾ വലിയ ആക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, സ്പെയിൻ നഗരത്തിൽ വീണ്ടും ആക്രമണം നടത്താൻ ശ്രമിച്ച അഞ്ചുപേരെ പൊലീസ് വെടിവെച്ചുകൊന്നു. കാംബ്രിൽസ് തുറമുഖത്തും വെടിയൊച്ച കേട്ടതായി റിപ്പോർട്ടുണ്ട്. മധ്യ ബാഴ്സലോണയിലെ തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമായ ലാസ് റാംബ്ലാസിലാണ് ആദ്യം ആക്രമണം നടന്നത്. മേഖലയിൽ വൻ സുരക്ഷയൊരുക്കിയിട്ടുണ്ട്. വാഹനങ്ങൾക്കു പ്രവേശനമില്ലാത്ത ഈ മേഖലയിൽ കാൽനടക്കാർക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റുകയായിരുന്നു. ഭീകരരുടേതെന്നു കരുതുന്ന രണ്ടാമതൊരു വാൻ കൂടി പൊലീസ് നഗരപ്രാന്തത്തിൽനിന്നു കണ്ടെടുക്കുകയും ചെയ്തു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണമാണിതെന്നും കുറ്റക്കാരെ പിടികൂടുമെന്നും സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് വ്യക്തമാക്കി. 2004ൽ മഡ്രിഡിൽ ട്രെയിനിൽ അൽ ഖായിദ നടത്തിയ ബോംബ് സ്ഫോടനത്തിൽ 191 പേർ കൊല്ലപ്പെട്ടിരുന്നു.
ഫ്രീസറിൽ ഒളിച്ച് ഇന്ത്യൻ വംശജ രക്ഷപ്പെട്ടത് തലനാരിഴക്ക്
ലണ്ടൻ: സ്പെയിനിൽ ഭീകരാക്രമണത്തിനിടെ രക്ഷ തേടി ഹോട്ടലിെൻറ ഫ്രീസറിൽ ഒളിക്കേണ്ടിവന്ന ഇന്ത്യൻ വംശജയായ നടി ലൈല റൂആസ് സംഭവത്തെക്കുറിച്ച് ‘ലൈവായി’ ട്വീറ്റുകൾ നൽകി. ഭീകരർ വെടിയുതിർത്ത് പരിസരത്തെത്തിയതോടെ സുരക്ഷിത ഇടമെന്ന നിലക്കാണ് ഇവർ ഹോട്ടലിെൻറ ഫ്രീസറിൽ അഭയംതേടിയത്. ‘ആക്രമണത്തിനു നടുവിൽ കുടുങ്ങിക്കിടക്കുന്നു. ഒരു റസ്റ്റാറൻറിെൻറ ഫ്രീസറിൽ ഒളിച്ചിരിക്കുന്നു. എല്ലാം പെെട്ടന്നായിരുന്നു.
എല്ലാവരുടെയും സുരക്ഷക്കായി പ്രാർഥിക്കുന്നു’- എന്നായിരുന്നു ലൈലയുടെ ആദ്യ ട്വീറ്റ്. ആക്രമണമവസാനിച്ച് സുരക്ഷിതയായി മടങ്ങുേമ്പാൾ ഹോട്ടൽ ജീവനക്കാർക്ക് നന്ദി അറിയിച്ചും ബാഴ്സലോണ നഗരത്തോട് ഇഷ്ടം ഒരിക്കൽക്കൂടി പങ്കുവെച്ചും അവർ വീണ്ടും ട്വീറ്റ് ചെയ്യുന്നുണ്ട്. ഹോട്ടലിൽനിന്ന് പുറത്തിറങ്ങുേമ്പാൾ പൊലീസ് ഹെലികോപ്ടർ മുകളിൽ വട്ടമിട്ടുനിൽക്കുന്നതിെൻറ ചിത്രവും വിവരവും ട്വിറ്ററിലിട്ടിട്ടുണ്ട്. ‘ഫുട്ബാളേഴ്സ് വൈവ്സ്’, ‘ഹോൾബി സിറ്റി’ എന്നിവയുൾപ്പെടെ നിരവധി ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയ വേഷം ചെയ്ത ലൈല 10 വയസ്സുകാരിയായ മകൾക്കൊപ്പമാണ് അവധിയാഘോഷിക്കാൻ സ്പെയിനിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.