പുരുഷന്മാർക്ക് ഇരട്ടി വേതനം: മാധ്യമപ്രവർത്തകയോട് ബി.ബി.സി മാപ്പു പറഞ്ഞു
text_fieldsലണ്ടൻ: വേതനം കുറച്ചുനൽകിയതിന് മുതിർന്ന മാധ്യമപ്രവർത്തകയോട് ബി.ബി.സി മാപ്പു പറഞ്ഞു. പിന്നീട് തുല്യവേതനം നൽകി പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തു. തുല്യജോലിക്ക് തുല്യവേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ബി.സി ചൈന എഡിറ്ററായ കാരി ഗ്രേസി കഴിഞ്ഞ ജനുവരിയിൽ രാജിവെച്ചിരുന്നു.
വനിതകൾക്കു നൽകുന്നതിെൻറ ഇരട്ടിേവതനമാണ് പുരുഷ ജീവനക്കാർക്ക് നൽകുന്നെതന്ന് അവർ വെളിപ്പെടുത്തുകയും ചെയ്തു. തുല്യവേതനം നൽകാൻ തീരുമാനമായതോടെ ഗ്രേസി വീണ്ടും ജോലിക്കു കയറാനും തീരുമാനിച്ചു. ജനുവരി മുതലുള്ളത് ശമ്പളമില്ലാ അവധിയായും പരിഗണിക്കും.
തുല്യവേതനം നൽകുന്നതിെൻറ ഭാഗമായി ബി.ബി.സിയുടെ ആറു പ്രമുഖ പുരുഷ മാധ്യമപ്രവർത്തകർ ഇക്കഴിഞ്ഞ ജനുവരി 26ന് ശമ്പളം കുറക്കാൻ തയാറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.