ബര്‍ലിന്‍ ആക്രമണം: തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്ക് ഭീഷണിയെന്ന്
text_fields
ലണ്ടന്‍: തന്‍െറ ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്ന് ബര്‍ലിന്‍ ആക്രമണക്കേസില്‍ കുറ്റം ആരോപിച്ച് തടവിലിടുകയും നിരപരാധിയെന്ന് കണ്ട് പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത നവീദ് ബലൂച്. ബര്‍ലിന്‍ പൊലീസില്‍നിന്നുള്ള ഞെട്ടിക്കുന്ന പീഡനത്തിന്‍െറ വെളിപ്പെടുത്തലുകള്‍ ആണ് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ നവീദ് നടത്തിയത്.
ഡിസംബര്‍ 19ന് സെന്‍ട്രല്‍ ബര്‍ലിനിലെ റോഡ് മുറിച്ചു കടക്കുകയായിരുന്നു നവീദ്. സുഹൃത്തിന്‍െറ വീട്ടില്‍നിന്ന് മടങ്ങുന്ന വഴി റോഡിന്‍െറ മധ്യത്തിലത്തെിയപ്പോള്‍ തന്‍െറ നേര്‍ക്ക് ഒരു കാര്‍ അതിവേഗത്തില്‍ വരുന്നതാണ് കണ്ടത്. പെട്ടെന്ന് ഓടി. അതൊരു പൊലീസ് കാര്‍ ആയിരുന്നു. പൊലീസ് പിന്തുടരുന്നത് കണ്ടപ്പോള്‍ നവീദ് നിന്നു. തന്‍െറ കൈവശമുള്ള എല്ലാ ഐ.ഡിയും അവര്‍ക്ക് കാണിച്ചു കൊടുത്തു. അവര്‍ പൊയ്ക്കൊള്ളാന്‍ പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തിരികെ വിളിച്ചു. നവീദിന്‍െറ കൈകള്‍ പിന്നില്‍ വരിഞ്ഞു കെട്ടി. അന്നു രാത്രിയില്‍ കണ്ണുകള്‍ മൂടിക്കെട്ടിയ നിലയില്‍ ഒരു പൊലീസ് സ്റ്റേഷനില്‍നിന്നും മറ്റൊരു സ്റ്റേഷനിലേക്കുള്ള യാത്രക്കിടക്കെല്ലാം രണ്ട് പൊലീസുകാര്‍ കാലിന്‍മേല്‍ ചവിട്ടിക്കൊണ്ടിരുന്നു.
നവീദിനെ വിവസ്ത്രനാക്കി നിര്‍ത്തി പൊലീസ് ഫോട്ടോകള്‍ എടുത്തു. മൂന്നു തവണ രക്തം ശേഖരിച്ചു. പിന്നീട് ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ട്രക്ക് ആക്രമണത്തിന്‍െറ ഉത്തരവാദിത്തം തന്‍െറ മേല്‍ വെച്ചുകെട്ടുകയായിരുന്നുവെന്ന് ഈ 24കാരന്‍ പറയുന്നു. ആക്രമണം നടത്തിയത് നവീദ് ബി. എന്ന പാകിസ്താന്‍കാരന്‍ ആണെന്ന് പ്രചരിപ്പിച്ചു. വിട്ടയക്കപ്പെട്ടതിനുശേഷം ജീവന്‍ ഭയന്ന് ഒളിവില്‍ കഴിയുകയാണ് നവീദ്. ബര്‍ലിനിലെ സുരക്ഷാ വിങ്ങില്‍നിന്ന് പാകിസ്താനിലുള്ള തന്‍െറ കുടുംബത്തിനുപോലും ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചതായും നവീദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.