ബര്‍ലിന്‍ ആക്രമണം: ദുരൂഹത നീങ്ങുന്നില്ല
text_fieldsറോം: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ ക്രിസ്മസ് ചന്തയില്‍ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അനീസ് അംരിയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. തുനീഷ്യന്‍ പൗരനായ അംരി ഇറ്റലിയിലെ മിലാനിലാണ് കഴിഞ്ഞദിവസം പൊലീസിന്‍െറ വെടിയേറ്റ് മരിച്ചത്. മരിച്ചത് അംരിതന്നെയാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ജര്‍മനിയില്‍നിന്ന് ആയിരം കിലോമീറ്ററിലധികം സഞ്ചരിച്ച് ഇയാള്‍ എങ്ങനെ മിലാനിലത്തെിയെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
അംരിയുടെ പാന്‍റ്സ് പോക്കറ്റില്‍നിന്ന് ഫ്രഞ്ച് ട്രെയിന്‍ ടിക്കറ്റ് ലഭിച്ചതായി ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വിസ്-ഇറ്റലി രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഫ്രാന്‍സിലെ ഷാംപെറി നഗരം വഴി ട്രെയിനിലാകാം അംരി യാത്രചെയ്തതെന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. ഷാംപെറിയില്‍നിന്ന് രണ്ടര മണിക്കൂര്‍ യാത്രചെയ്താല്‍ ഇറ്റലിയിലെ ടൂറിനിലത്തൊം. അവിടെനിന്ന് മിലാനിലേക്കും ട്രെയിനുണ്ട്. എന്നാല്‍, നേരത്തേതന്നെ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നോട്ടമിട്ടിട്ടുള്ള അംരി ജര്‍മനിയില്‍നിന്ന് ഫ്രാന്‍സ് വഴി ഇറ്റലിയിലേക്ക് ഇത്രയും സുഗമമായി യാത്ര ചെയ്യുമോ എന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.
ഫ്രഞ്ച് മാധ്യമങ്ങള്‍ മറ്റു ചില കഥകളും പ്രചരിപ്പിക്കുന്നുണ്ട്. ലിയോണില്‍നിന്ന് ഷാംപെറിലത്തെിയ അംരി മിലാനിലേക്ക് നേരിട്ടുള്ള അതിവേഗ ട്രെയിന്‍വഴിയാണ് പോയതെന്നാണ് ഇതിലൊന്ന്. പക്ഷേ, ഈ യാത്രകളിലൊക്കെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന നടത്താറുണ്ട്. അതിലൊന്നും അംരി പിടിക്കപ്പെടാത്തതും സംശയത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം, അംരി ജര്‍മനിയില്‍നിന്ന് കടന്നത് ഇന്‍റലിജന്‍സിന്‍െറ വീഴ്ചയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.