റാലി നിരോധനം ‘നാസി നടപടി’യെന്ന് ഉര്‍ദുഗാന്‍; പ്രസ്താവന അസ്വീകാര്യമെന്ന് ജര്‍മനി
text_fieldsഅങ്കാറ: തുര്‍ക്കിയില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധനക്ക് പിന്തുണതേടി ജര്‍മനിയില്‍ റാലികള്‍ സംഘടിപ്പിക്കുന്നത് തടഞ്ഞ തീരുമാനം ‘നാസി നടപടി’യാണെന്ന ഗുരുതര ആരോപണവുമായി ഉര്‍ദുഗാന്‍ രംഗത്ത്. ജര്‍മനി തീവ്രവാദത്തെ സഹായിക്കുകയാണെന്ന ആരോപണത്തിന് പിന്നാലെയാണ് തുര്‍ക്കി പ്രസിഡന്‍റ് പുതിയ പ്രസ്താവനയുമായി രംഗത്തത്തെിയിരിക്കുന്നത്. കഴിഞ്ഞ കാലത്തെ നാസികളുടെ ചെയ്തികളില്‍നിന്ന് വ്യത്യസ്തമല്ല ഇപ്പോഴത്തെ ജര്‍മനിയുടെ പ്രവര്‍ത്തനമെന്നായിരുന്നു ഉര്‍ദുഗാന്‍െറ പ്രസ്താവന. കഴിഞ്ഞയാഴ്ച നിരവധി ജര്‍മന്‍ നഗരങ്ങളില്‍ ഉര്‍ദുഗാന്‍ സര്‍ക്കാറിലെ മന്ത്രിമാര്‍ പങ്കെടുക്കേണ്ട പരിപാടികള്‍ തടഞ്ഞിരുന്നു.
സുരക്ഷപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഗരസഭ അധികൃതര്‍ നടപടി സ്വീകരിച്ചത്. അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധമറിയിക്കുന്നതിന് അങ്കാറയിലെ ജര്‍മന്‍ അംബാസഡറെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. അതിനിടെ, ജര്‍മനിയെ നാസികളോടുപമിച്ച ഉര്‍ദുഗാന്‍െറ പ്രസ്താവന സ്വീകാര്യമല്ളെന്ന് ചാന്‍സലറുടെ വക്താവ് പ്രസ്താവനയില്‍ പ്രതികരിച്ചു. നേരത്തേ ജര്‍മന്‍ സര്‍ക്കാറിന് റാലി നിരോധിച്ചതില്‍ ബന്ധമില്ളെന്ന് ചാന്‍സലര്‍ അംഗലാ മെര്‍കല്‍ അറിയിച്ചിരുന്നു. നഗരസഭകള്‍ എടുത്ത തീരുമാനം മാത്രമാണിതെന്നാണ് മെര്‍കലിന്‍െറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.