ബർമുഡ ട്രയാംഗ്ൾ: അപകടങ്ങൾക്ക് പിന്നിൽ അസാധാരണ തിരമാലകളെന്ന് വിദഗ്ധർ
text_fieldsബ്രിട്ടൻ: സമുദ്ര-വ്യോമ സഞ്ചാരികളുടെ പേടിസ്വപ്നമായ ബർമുഡ ട്രയാംഗിളിലെ കപ്പലുകളുടെയും വിമാനങ്ങളുടെയും അപ്രത്യക്ഷമാകലിനുകാരണം അസാധാരണ തിരമാലകളാണെന്ന് കണ്ടെത്തൽ. ചാനൽ-5 നടത്തിയ ഡോക്യൂമെൻററിയിലാണ് ചുരുളഴിയാത്ത രഹസ്യമായി തുടരുന്ന ബർമുഡ ട്രയാംഗിളിനെ കുറിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
അത്ലാൻറിക് സമുദ്രത്തിലെ അഞ്ചുലക്ഷം കിലോമീറ്റർ വിസ്തീർണമുള്ള പ്രദേശമടങ്ങിയ ഇൗ ഭാഗത്ത് 75ഒാളം വിമാനങ്ങളും നൂറുക്കണക്കിന് കപ്പലുകളും കാണാതായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പതിറ്റാണ്ടുകളായി മനുഷ്യെൻറ യുക്തിയെ വെല്ലുവിളിച്ച് നിലനിൽക്കുന്ന പ്രദേശത്തിെൻറ ദുരൂഹതയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. അതിനാൽ ധാരാളം കെട്ടുകഥകളും ഇതുസംബന്ധിച്ച് ലോകത്ത് നിലവിലുണ്ട്. കടൽക്കൊള്ളക്കാരുടെ കേന്ദ്രമാണിതെന്നു തുടങ്ങി അന്യഗ്രഹ ജീവികളാണ് ഇൗ പ്രദേശം നിയന്ത്രിക്കുന്നത് എന്നുവരെ പ്രചാരണമുണ്ട്.
ഇൗ സാഹചര്യത്തിലാണ് വിവിധ ശാസ്ത്ര വിദഗ്ധർ ബർമുഡ ട്രയാംഗിളിനെ കുറിച്ച് പുതിയ നിരീക്ഷണം നടത്തിയിരിക്കുന്നത്. വളരെ പെെട്ടന്ന് നൂറടി വരെ ഉയർന്നുപൊങ്ങുന്ന തിരമാലകളാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് പുതിയ നിഗമനം. ഇത്തരം തിരമാലകൾ 1997ൽതന്നെ ഉപഗ്രഹങ്ങൾ കണ്ടെത്തിയതായി പറയപ്പെടുന്നു.
വ്യത്യസ്ത ഭാഗങ്ങളിൽനിന്ന് വരുന്ന മൂന്ന് കൊടുങ്കാറ്റുകൾ ഒരുമിച്ച് കൂറ്റൻ തിരമാലകൾക്ക് കാരണമാകുന്നതാകാം അപകടങ്ങൾക്ക് കാരണമെന്ന് ഭൗമ ശാസ്ത്രജ്ഞനായ ഡോ. സൈമൺ ബോക്സാൾ അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു തിരമാലക്ക് ഒന്നാംലോക യുദ്ധകാലത്ത് കാണാതായ യു.എസിെൻറ കൂറ്റൻ കപ്പലായ സൈക്ലോപ്സിനെ തരിപ്പണമാകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
‘ചെകുത്താെൻറ കടൽച്ചുഴി’ എന്നറിയപ്പെടുന്ന, ഫ്ലോറിഡ, പ്യൂർടോ റികോ, ബർമുഡ എന്നീ സ്ഥലങ്ങൾക്കിടയിലെ ബർമുഡ ട്രയാംഗിളിൽ കഴിഞ്ഞ ഒരു ശതാബ്ദത്തിനിടെ ആയിരത്തിലേറെ പേർ മരിച്ചതായാണ് പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.