Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രെക്​സിറ്റ്​: തെരേസ...

ബ്രെക്​സിറ്റ്​: തെരേസ മേയുടെ കരാർ ബ്രിട്ടീഷ്​ പാർലമെൻറ്​ വീണ്ടും തള്ളി

text_fields
bookmark_border
ബ്രെക്​സിറ്റ്​: തെരേസ മേയുടെ കരാർ ബ്രിട്ടീഷ്​ പാർലമെൻറ്​ വീണ്ടും തള്ളി
cancel

ല​ണ്ട​ൻ: ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ വി​ടു​ത​ൽ നേ​ടു​ന്ന​തു​മാ​യി (ബ്രെക്​സിറ്റ്​) ബ​ന് ധ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ സ​ർ​ക്കാ​ർ ​മു​ന്നോ​ട്ടു​വെ​ച്ച ക​രാർ വീണ്ടും ബ്രി​ട്ടീ​ഷ് ​ പാ​ർ​ല​മ​​​​െൻറി​ൽ പരാജയപ്പെട്ടു. 242 വോട്ടിനെതിരെ 392 വോട്ടുകൾക്കാണ്​ മേയുടെ കരാർ പാ​ർ​ല​മ​​​​െൻറി​​​​​െൻ റ അ​ധോ​സ​ഭ​യാ​യ ജ​ന​പ്ര​തി​നി​ധി​സ​ഭ​(ഹൗ​സ്​ ഓ​ഫ്​ കോ​മ​ൺ​സ്) തള്ളിയത്​. ഇ​ന്ത്യ​ൻ സ​മ​യം ബുധനാഴ്​ച പുലർച്ച 12.30ഓ​ടെ തു​ട​ങ്ങിയ ച​ർ​ച്ച​ക്ക്​ പി​ന്നാ​ലെയാണ്​ വോ​െട്ടടുപ്പ്​ നടന്നത്​.

ര​ണ്ടു​മാ​സം മു​മ്പ്​ പാ​ർ​ല​മ​​​​െൻറ്​ ത​ള്ളി​യ ക​രാ​റി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ഇ​ത്ത​വ​ണ അ​വ​ത​രി​പ്പി​ച്ച​ത്. ജ​നു​വ​രി​യി​ൽ 230 വോ​ട്ടി​​​​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ എം.​പി​മാ​ർ ക​രാ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തി​നു​ശേ​ഷം മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ഒ​രി​ക്ക​ൽ​ക്കൂ​ടി ക​രാ​ർ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം മേ​യ്​ സ​ർ​ക്കാ​റി​ന്​ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ബ്രെക്​സിറ്റ്​​ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ മേ​യ്​ സ​ർ​ക്കാ​ർ യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി (ഇ.​യു) ന​ട​ത്തി​വ​രു​ന്ന ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ്​ ക​രാ​ർ.

2016 ജൂണിൽ നടന്ന ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടൻ​ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ചത്. കരാർ പാ​ർ​ല​മ​​​​െൻറ്​ ത​ള്ളിയ സാഹചര്യത്തിൽ ഇൗ ​മാ​സം 29ന്​ ​ബ്രി​ട്ട​ൻ പി​ൻ​വാ​ങ്ങ​ൽ ഉ​ട​മ്പ​ടി​യി​ല്ലാ​തെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടും. ക​രാ​ർ പാ​സാ​വു​ക​യാ​യിരുന്നെ​ങ്കി​ൽ 29ന്​ ​ത​ന്നെ ബ്രി​ട്ട​ൻ സാ​േ​ങ്ക​തി​ക​മാ​യി യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​മെ​ങ്കി​ലും 2020 ഡി​സം​ബ​ർ വ​രെ നി​ല​വി​ലെ അ​വ​സ്ഥ തു​ട​രാമായിരുന്നു. ബ്രി​ട്ട​നും ഇ.​യു​വി​നു​മി​ട​യി​ൽ സ്ഥി​രം വ്യാ​പാ​ര ഉ​ട​മ്പ​ടി രൂ​പ​പ്പെ​ടു​ന്ന​തി​നു​ള്ള സാ​വ​കാ​ശം ല​ഭി​ക്കു​ക​യും ചെ​യ്യുമായിരുന്നു. കരാർ തള്ളിയതോടെ ഇൗ സാഹചര്യം ഇല്ലാതായി. ​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theresa mayworld newsUK parliamentmalayalam newsbexit
News Summary - Bexit; UK Parliament Rejects Theresa may's deal for second time -world news
Next Story