ബ്രിട്ടനിൽ ബ്രെക്സിറ്റ് വോട്ട് 15ന്
text_fieldsലണ്ടൻ: യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകാനൊരുങ്ങുന്ന ബ്രിട്ടനിൽ പ്രധാനമ ന്ത്രി തെരേസ മേയ്ക്ക് അഗ്നിപരീക്ഷയായി പാർലമെൻറിലെ ബ്രെക്സിറ്റ് വോെട്ടടു പ്പ് ജനുവരി 15ന്. യൂറോപ്യൻ യൂനിയൻ നേതാക്കളുടെ അംഗീകാരം നേരേത്ത ലഭിച്ച കരാറാണ് പ ാർലമെൻറിെൻറ പരിഗണനക്കെത്തുന്നത്. പാർലമെൻറ് അംഗങ്ങളുടെ ഭൂരിപക്ഷ പിന്തുണ ല ഭിച്ചില്ലെങ്കിൽ കരാർ അസാധുവാകും. സ്വന്തം പാളയത്തിൽതന്നെ പ്രതിഷേധം ശക്തമാണെന്നതിനാൽ കരാർ പാർലമെൻറ് കടന്നില്ലെങ്കിൽ പ്രധാനമന്ത്രിക്ക് പുറത്തേക്കുള്ള വഴിയും തുറക്കും. കൺസർവേറ്റിവുകൾക്ക് ഭരണം നിലനിർത്താൻ പിന്തുണ നൽകുന്ന ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി പാർലമെൻറിൽ കരാറിനെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി തുണച്ചില്ലെങ്കിലും കരാർ പാസാക്കാനാകുമെന്ന് െബ്രക്സിറ്റ് മന്ത്രി ക്വാസി ക്വാർട്ടങ് പറഞ്ഞു.
യൂറോപ്യൻ യൂനിയൻ നേതാക്കളുമായി നടന്ന ദീർഘ ചർച്ചകൾക്കൊടുവിൽ രൂപംനൽകിയ െബ്രക്സിറ്റ് കരാർ ബ്രിട്ടീഷ് ജനതയുടെ താൽപര്യങ്ങളെ ആദരിക്കുന്നില്ലെന്നാണ് പരാതി. െബ്രക്സിറ്റിെൻറ പേരിൽ ബ്രിട്ടെൻറ താൽപര്യങ്ങളെ ബലികഴിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും ഭരണകക്ഷിയിലെ ചില പാർട്ടികളും പറയുന്നു. ഇതാണ് പാർലമെൻറിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കരാറിന് പാർലമെൻറ് അംഗീകാരം നൽകിയാലും ഇല്ലെങ്കിലും മാർച്ച് 29ഒാടെ ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്താകും. 2016ലാണ് ബ്രക്സിറ്റ് ഹിത പരിശോധനയിൽ ബ്രിട്ടീഷ് ജനത അനുകൂലമായി വോട്ടുചെയ്തത്.
കരാറിന് പൊതുസഭയുടെ അംഗീകാരം ലഭിച്ചില്ലെങ്കിൽ ഒൗദ്യോഗിക കരാറുകളില്ലാതെയാകും ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകുക. ഇൗ വർഷം മാർച്ച് അവസാനമാണ് െബ്രക്സിറ്റ് നടപ്പാകുക. ഇതോടെ, ലോക വ്യാപാര സംഘടന നിശ്ചയിച്ച വ്യവസ്ഥകൾ മാനദണ്ഡമാക്കി ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യാപാരം നടപ്പാക്കും. കഴിഞ്ഞ ഡിസംബറിൽ നടത്തേണ്ട വോെട്ടടുപ്പാണ് ഒരു മാസം നീട്ടിവെച്ചത്. കരാറിന് സഭയുടെ അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെയായിരുന്നു നീക്കം.
െബ്രക്സിറ്റ് നടപ്പാക്കാൻ യൂറോപ്യൻ യൂനിയനുമായി പ്രത്യേക കരാർ ആവശ്യമില്ലെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച 209 എം.പിമാരുമായി വരുംദിനങ്ങളിൽ പ്രധാനമന്ത്രി ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.