കോവിഡ് വാക്സിൻ പരീക്ഷണങ്ങൾക്ക് ഫണ്ട്; ഒരു വർഷത്തിനുള്ളിൽ ഉത്പാദനം തുടങ്ങുമെന്ന് ബിൽ ഗേറ്റ്‌സ്
text_fieldsവാഷിങ്ടൺ: കോവിഡ് വൈറസ് പ്രതിരോധ വാക്സിനുകൾ കണ്ടെത്തുന്നതിനായി നടത്തുന്ന പരീക്ഷണങ്ങൾക്ക് ധനസഹായം നല ്‍കി ബിൽ ഗേറ്റ്‌സ്. വിജയ സാധ്യതയുള്ള ഏഴ് വാക്സിൻ ആശയങ്ങൾക്കാണ് ബിൽ ഗേറ്റ്‌സ് ഫണ്ട് നൽകുന്നത്. ഒരു വർഷത ്തിനകം ഫലപ്രദമായി വാക്സിൻ ഉത്പാദനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ലോകത്തെ രണ്ടാമത്തെ കോടീശ്വ രനായ ബിൽ ഗേറ്റ്‌സ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അദ്ദേഹം കോവിഡ് പ്രതിരോധത്തിനും കോടികൾ ചെലവഴിക്കുന്നത്.
പരീക്ഷണങ്ങളെല്ലാം കൃത്യമായി നടക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ ഉത്പാദനം ആരംഭിക്കാനാവും, ഒരുപക്ഷേ 18 മാസം വരെ സമയമെടുത്തേക്കാം.ചില റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതുപോലെ സെപ്തംബറില്‍ വാക്‌സിന്‍ ഉത്പാദനം ആരംഭിക്കാനാവില്ല -ബിൽ ഗേറ്റ്‌സ് സി.എൻ.എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ അമേരിക്ക 50 ലക്ഷത്തിലധികം ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. ഇത് പരിശോധന കിറ്റുകളുടെ ലഭ്യതക്കുറവിന് ഇടയാക്കിയിട്ടുണ്ട്. സംഖ്യകളില്‍ നിന്ന് യഥാര്‍ഥ ചിത്രം ലഭിക്കില്ല. പരിശോധനാ രീതികളിലും സമ്പ്രദായത്തിലും തിരുത്തലുകൾ വരുത്തണം. പരിശോധനക്ക് വിധേയരാകുന്നവരുടെ തെരഞ്ഞെടുക്കുന്നതിലും മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ്‌വ്യവസ്ഥ ഘട്ടം ഘട്ടമായി തുറക്കുകയാണ് ചെയ്യേണ്ടത്. അതിനായി മാസ്കുകളും സാമുഹിക അകലവും പാലിച്ചുകൊണ്ട് വിദ്യാഭ്യാസം, നിർമ്മാണം, വ്യവസായം എന്നിങ്ങനെ ഉയർന്ന മൂല്യമുള്ള പ്രവർത്തന മേഖലകൾ ഘട്ടമായി തുറന്നുകൊടുക്കണമെന്നും ബിൽ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.