സർക്കാർ വിരുദ്ധ പ്രക്ഷോഭം: ബൊളീവിയൻ പ്രസിഡൻറ് ഇവോ മൊറലിസ് രാജിെവച്ചു
text_fieldsലാ പസ്: വോട്ടെടുപ്പിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ലാറ്റിനമേരിക്കൻ രാജ് യമായ ബൊളീവിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതോടെ പ്രസിഡൻറ് ഇവോ മൊറ ലിസ് രാജിവെച്ചു. പൊതുജനത്തിന് പുറമെ സൈന്യത്തിൽ നിന്നുള്ള സമ്മർദവും ശക്തമായത ോടെ, ഒരു ദിനം നീണ്ട നാടകീയ സംഭവവികാസങ്ങൾക്ക് ഒടുവിലാണ് രാജി.
പ്രക്ഷോഭം രൂക് ഷമായതോടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്ന് 60കാരനായ മൊറലിസ് വാഗ്ദാനം നൽകി . എന്നാൽ, പ്രസിഡൻറ് രാജിവെക്കണമെന്ന് സൈനിക തലവൻ ജനറൽ വില്യംസ് കലിമാൻ ദേശീയ ടെലിവിഷനിലൂടെ ആവശ്യപ്പെട്ടതോടെ പ്രതിസന്ധി ഗുരുതരമായി. തുടർന്നാണ് അദ്ദേഹം രാജിക്ക് സന്നദ്ധമായത്. ബൊളീവിയയുടെ നിയമനിർമാണ സഭക്ക് രാജിക്കത്ത് നൽകുന്നതായി സോഷ്യലിസ്റ്റ് നേതാവുകൂടിയായ പ്രസിഡൻറ് അറിയിച്ചു.
അക്രമവും തീവെപ്പും അവസാനിപ്പിക്കണമെന്ന് പ്രക്ഷോഭകരോട് അദ്ദേഹം അഭ്യർഥിച്ചു. രാജി പ്രഖ്യാപനം വന്നതോടെ ലാ പസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനം ആഘോഷവുമായി തെരുവിലിറങ്ങി. ബൊളീവിയയിലെ ഗോത്രവർഗ ജനതയിൽനിന്നുള്ള ആദ്യ പ്രസിഡൻറാണ് മൊറലിസ്. രാജ്യത്തിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന അദ്ദേഹം 2006 മുതൽ തുടർച്ചയായി 13 വർഷവും ഒമ്പതു മാസവും പ്രസിഡൻറായിരുന്നു. കൊക്കോ ഗ്രോവേഴ്സ് യൂനിയൻ പ്രസിഡൻറായിരുന്ന മൊറലിസ് അധികാരത്തിലേറിയതോടെയാണ് തെക്കേ അമേരിക്കയിലെ ഏറ്റവും ദരിദ്ര രാജ്യമായിരുന്ന ബൊളീവിയയിൽ വൻ സാമ്പത്തിക മുന്നേറ്റമുണ്ടായത്.
ഒക്ടോബർ 20ന് നടന്ന തെരഞ്ഞെടുപ്പിലൂടെ നാലാം തവണയും വിജയിച്ചതായുള്ള പ്രഖ്യാപനത്തെ തുടർന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. തെരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നതായി ആരോപിച്ച് രാജ്യത്തെ വിവിധ നഗരങ്ങളിൽ അരേങ്ങറിയ പ്രക്ഷോഭങ്ങളിൽ ഇതുവരെ മൂന്നുപേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിൽ വൻതോതിൽ ക്രമക്കേട് നടന്നതായി ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിെൻറ (ഒ.എ.എസ്) പ്രാഥമിക റിപ്പോർട്ട് ഞായറാഴ്ച പുറത്തുവന്നിരുന്നു. മൊറലിസിെൻറ രാജിക്ക് പിറകെ രണ്ടു മന്ത്രിമാരും ഒട്ടേറെ സർക്കാർ അനുകൂല നിയമസഭാംഗങ്ങളും രാജിവെച്ചത് നേതൃ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. ഒ.എ.എസ് റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ സുപ്രീം ഇലക്ടറൽ ട്രൈബ്യൂണൽ തലവനും രാജിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.