രാജ്യത്ത് ആളുകൾ മരിക്കുന്നതിൽ തനിക്കെന്ത് ചെയ്യാൻ കഴിയും - വിവാദ പ്രസ്താവനയുമായി ബ്രസീൽ പ്രസിഡൻറ്
text_fieldsസാവോ പോളോ: കോവിഡ് രോഗബാധയെത്തുടർന്ന് ആയിരങ്ങൾ മരിക്കുമ്പോഴും ശക്തമായ നടപടി സ്വീകാരിക്കാതെ വിവാദ പ്രസ്താവന കൾ നടത്തുന്ന ബ്രസീൽ പ്രസിഡൻറ് ജെയർ ബോൾസോനാരോക്കെതിരെ വിമർശനം രൂക്ഷമാകുന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 474 മരണങ്ങൾ റിപ്പോർട്ട് ചെയ്തുവല്ലോയെന്ന മാധ്യമപ്രവർത്തകെൻറ ചോദ്യത്തിന് ‘അതിനെന്താ’ എന്ന മറുപടിയാണ് ബോൾസോനാരോ നൽകിയത്. ‘ക്ഷമിക്കണം. ഞാൻ എന്ത് ചെയ്യണമെന്നാണ് പറയുന്നത്?’ എന്നും അദ്ദേഹം തിരിച്ചു ചോദിച്ചു. പ്രസിഡൻറിെൻറ നിരുത്തരപരമായ സമീപനത്തിെനതിരെ സമൂഹത്തിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ബ്രസീൽ പത്രമായ എസ്റ്റാഡോ ഡീ മിനാസ് കറുപ്പിച്ച ആദ്യപേജിലാണ് ബോൾസോനാരോയുടെ പ്രസ്താവന അച്ചടിച്ചത്.
ഇതാദ്യമായല്ല ബോൾസോനാരോ വിവാദ പ്രസ്താവന നടത്തുന്നത്. കോവിഡ് വ്യാപനത്തെ കുറിച്ചുള്ള റിപ്പോർട്ടർമാരുടെ ചോദ്യത്തിന് തെൻറ രണ്ടാം പേരിൽ മിശിഹ (മെസിയാസ്) എന്നുണ്ടെങ്കിലും തനിക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
രോഗം പടരാതിരിക്കാന്‍ സാമൂഹിക വിലക്കേര്‍പ്പെടുത്തുന്നതിന് പകരം സമ്പദ്ഘടനയെ സംരക്ഷിക്കുന്നതിനാണു മുൻഗണനയെന്ന നിലപാടിലാണ് പ്രസിഡൻറ് ബോൾസോനാരോ. ‘ലോക്ഡൗൺ തുടർന്നാൽ ബ്രസീലിൽ തൊഴിലില്ലായ്മ പിടിമുറുക്കും, വെനസ്വേലയിലെ പോലെ നിങ്ങൾ പട്ടിണി കിടന്ന് മരിക്കും. ഇത് അപകടകരമല്ലാത്ത ചെറിയ പനി മത്രാമാണ്’ -എന്നതായിരുന്നു പ്രസിഡൻറ് നേരത്തെ പറഞ്ഞിരുന്നത്. ഈ നിലപാട് പ്രസിഡൻറ് വീണ്ടും ആവർത്തിക്കുേമ്പാൾ ബ്രസീലിൽ 5017 മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്.
ബോൾസോനാരോ കഴിവില്ലാത്ത രാഷ്ട്രീയ പ്രവർത്തകനും മോശം പ്രസിഡൻറും മാത്രമല്ല, നികൃഷ്ടനായ മനുഷ്യൻ കൂടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രസിഡൻറ് മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കാത്ത സോഷ്യോപാത്ത് ആണെന്ന് സംഗീതഞജൻ നാൻഡോ മൗറ ട്വീറ്റ് ചെയ്തു. ‘എന്തൊരു ദുരന്തം’ എന്നായിരുന്നു മാധ്യമ പ്രവർത്തക സോണിയ ബ്രിദി ട്വീറ്റ് ചെയ്തത്. വിവാദ പ്രസ്താവനകളും നിലപാടുകളുമായി രാജ്യത്തിനു തന്നെ അനഭിമതനായി മാറുകയാണ് ബ്രസീൽ പ്രസിഡൻറ് ജെയർ ബോൾസോനാരോ. ലോകത്തെ അപകടകാരിയായ നേതാവ് എന്നാണ് അദ്ദേഹത്തെ രാജ്യാന്തരമാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.