ബുക്കർ പട്ടികയിൽ ഇന്ത്യൻ എഴുത്തുകാരിയും
text_fieldsലണ്ടൻ: 2020ലെ ബുക്കർ സമ്മാനത്തിലുള്ള പട്ടികയിൽ ഇന്ത്യൻ വംശജയായ എഴുത്തുകാരി അവ്നി ദോഷിയും. പ്രഥമ നോവലായ ബേണ്ട് ഷുഗറിലൂടെയാണ് ദുബൈയിൽ പ്രവാസിയായ അവ്നി 13 എഴുത്തുകാരുള്ള പട്ടികയിൽ ഇടംപിടിച്ചത്. രണ്ട് തവണ ബുക്കർ സമ്മാനം സ്വന്തമാക്കിയ ഹിലരി മാെൻറലും പട്ടികയിലുണ്ട്.
162 നോവലുകൾ പരിഗണിച്ചതിൽ നിന്നാണ് 13 പേരുൾക്കൊള്ളുന്ന ദീർഘ പട്ടിക തയാറാക്കിയത്. സെപ്റ്റംബറിൽ ആറ് നോവലുകളുടെ ചുരുക്കപ്പട്ടിക തയാറാക്കുകയും നവംബറിൽ ബുക്കർ സമ്മാനം പ്രഖ്യാപിക്കുകയും ചെയ്യും. അമേരിക്കയിൽ ജനിച്ച് ദുബൈയിൽ ജീവിക്കുന്ന അവ്നി ദോഷിയുടെ നോവൽ സങ്കീർണവും അസാധാരണവുമായ അമ്മ- മകൾ ബന്ധത്തിെൻറ സത്യസന്ധവും യഥാർഥവുമായ വിവരണമാണെന്ന് ബുക്കർ സമ്മാന വിധിനിർണയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.