കൺസർവേറ്റീവ് പാർട്ടി നേതൃതല തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ ബോറിസ് ജോൺസൺ മുന്നിൽ
text_fieldsലണ്ടൻ: ബ്രിട്ടനിൽ തെരേസ മേയ്യുടെ പിൻഗാമിയെ കണ്ടെത്താൻ ഭരണകക്ഷിയായ കൺസർവേറ് റീവ് പാർട്ടിയിൽ മത്സരം തുടങ്ങി. ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ എം.പിമാരുടെ പിന്തു ണയുറപ്പിച്ച മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൻ ബഹുദൂരം മുന്നിലാണ്. ജനസഭയിൽ നടന്ന രഹസ്യ ബാലറ്റിൽ 114 വോട്ടുകളാണ് ബോറിസിന് ലഭിച്ചത്. 43 പേരുടെ പിന്തുണ നേടി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി െജറമി ഹണ്ട് ആണ് രണ്ടാംസ്ഥാനത്ത്. 37 വോട്ടുകളോടെ പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് മൂന്നാംസ്ഥാനത്തുമാണ്.
രണ്ടാംഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ അവശ്യം വേണ്ട 17 എം.പിമാരുടെ പിന്തുണ ലഭിക്കാത്തതിനാൽ മാർക് ഹാർപർ, ആഡ്രിയ ലീഡ്സൺ, എസ്തർ മക്വെ എന്നിവർ മത്സരത്തിൽനിന്ന് പുറത്തായി. മുൻ ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക് റഅബ്, ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ്, ആരോഗ്യ സെക്രട്ടറി മാത്ത് ഹാൻകോക്, അന്താരാഷ്ട്ര വികസന സെക്രട്ടറി റോറി സ്റ്റെവാർട്ട് എന്നിവരാണ് രണ്ടാംഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാനാർഥികൾ. ജൂലൈ 22നാണ് അന്തിമ വിജയിയെ പ്രഖ്യാപിക്കുക. തെരഞ്ഞെടുക്കപ്പെടുന്നയാൾ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. ബോറിസിനാണ് തുടക്കം മുതലേ സാധ്യത കൽപിക്കപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.