ടെൻ ഡൗണിങ് സ്ട്രീറ്റിൽ കൂട്ടുകാരിയില്ലാതെ ബോറിസ്
text_fieldsലണ്ടൻ: അരനൂറ്റാണ്ടിന് ശേഷം ബ്രിട്ടണിലെ നമ്പർ10 ഡൗണിങ് സ്ട്രീറ്റിൽ താമസിക്കാൻ പങ്കാളിയില്ലാതെ എത്തുന്ന പ് രധാനമന്ത്രിയായി ബോറിസ് ജോൺസൺ. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ഡൗണിങ് സ്ട്രീറ്റ ിൽ ഇതുവരെയുള്ള 54 പ്രധാനമന്ത്രിമാരിൽ രണ്ട് പേർ മാത്രമാണ് പങ്കാളികളില്ലാതെ താമസമാക്കിയത്. 55 കാരനായ ബോറിസ് ജോൺസൺ 2018 സെപ്തംബറിലാണ് ഭാര്യ മറീന വീലറുമായി വേർപിരിഞ്ഞത്. 25 വർഷം നീണ്ട ഈ ബന്ധത്തിൽ ഇവർക്ക് നാലു മക്കളുണ്ട്.
വിവാഹമോചിതനായ ബോറിസ് 31 കാരിയായ കാരി സിമോണ്ട്സുമായി പ്രണയത്തിലാണ്. കാരിയെ തെൻറ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുവരുമോ എന്നകാര്യം വ്യക്തമല്ല. ബോറിസ് കാരിയെ പങ്കാളിയായി അംഗീകരിക്കുകയാണെങ്കിൽ പ്രധാനമന്ത്രിയുടെ പങ്കാളിയാകുന്ന ഏറ്റവും കുറഞ്ഞ പ്രായമുള്ള വനിതയാകും അവർ.
തിയറ്റർ സ്റ്റഡീസ് ആൻറ് ഹിസ്റ്ററി ഓഫ് ആർട്ടിൽ ബിരുദമുള്ള കാരി 2010 മുതൽ കൺസർവേറ്റീവ് പാർട്ടി പ്രവർത്തക കൂടിയാണ്. കൺസർവേറ്റീവ് പാർട്ടിയുടെ മുൻ കമ്മ്യൂണിക്കേഷൻ ഡയറക്ടറായും അവർ പ്രവർത്തിച്ചിട്ടുണ്ട്. 2012ൽ ലണ്ടൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ബോറിസ് ജോൺസണുവേണ്ടിയുള്ള പ്രചരണ പരിപാടികളിൽ കാരി സജീവമായി പങ്കെടുത്തിരുന്നു. കൂടാതെ പാർട്ടി മന്ത്രിമാർക്കുള്ള ഉപദേശകയായും അവർ പ്രവർത്തിച്ചു. തെൻറ രാഷ്ട്രീയ പങ്കാളിയാണ് കാരി സിമോണ്ട്സ് എന്നാണ് വിവാദങ്ങളെ കുറിച്ച് ബോറിസ് പ്രതികരിച്ചിട്ടുള്ളത്.
2018 ലെ വാലെെൻറയിൻസ് ഡേ ആഘോഷത്തിലാണ് കാരി സിമോണ്ട്സും ബോറിസും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. കാരിയുടെ ബന്ധം വാർത്തയായതോടെയാണ് മറീന വീലർ വിവാഹമോചനം തേടിയത്. തുടർന്ന് ബോറിസ് മാധ്യമപ്രവർത്തകയായ പെട്രോനെല്ല വാൾട്ടുമായി നാലുവർഷം ബന്ധമുണ്ടായിരുന്നതായും 2010 ൽ ഹെലൻ മെക്ക്ലിൻറർ എന്ന ആർട്ട് കൺസൽറ്റൻറുമായുമായുള്ള ബന്ധത്തിൽ സ്റ്റെഫാനി എന്ന മകളുണ്ടെന്നും തുറന്നു പറഞ്ഞിരുന്നു.
കൺസർവേറ്റീവ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബോറിസിെൻറ വ്യക്തി ജീവിതത്തെ കുറിച്ച് ചോദ്യങ്ങളുയർന്നെങ്കിലും അതിനെ പൊതുജീവിതവുമായി കൂട്ടിക്കുഴക്കരുതെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.