മാറ്റിവെച്ച ഹൃദയവുമായി ആദ്യദിനം സ്ക്കൂളിലെത്തിയ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു.
text_fieldsഗോഷന്‍(ഒഹായൊ): ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ആദ്യദിനം സ്ക്കൂളിലെത്തിയ പതിമൂന്നുക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. ആഗസ്റ്റ് 17 വ്യാഴാഴ്ചയായിരുന്നു സംഭവം.
ജനിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഹൃദയത്തിെൻറ ഇടത്തുഭാഗത്ത് തകരാര്‍ കണ്ടെത്തിയ പെയ്ടണ്‍ അഞ്ചാം ജന്മദിനത്തിന് മുമ്പു തന്നെ ഹൃദയം തുറന്ന് മൂന്ന് ശസ്ത്രക്രിയകള്‍ക്കു വിധേയനായിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മാര്‍ച്ചുമാസത്തിൽ ഹൃദയം മാറ്റിവെക്കല്‍ വിജയകരമായി പൂര്‍ത്തീകരിക്കുകയായിരുന്നു.
വ്യാഴാഴ്ച സ്ക്കൂളില്‍ പോകുമ്പോള്‍ ഉല്ലാസവാനായിരുന്ന പെയ്ടനെന്ന് പിതാവ് പറഞ്ഞു. സിന്‍സിയാറ്റിയില്‍ നിന്നും മുപ്പത്തിഒന്ന് മൈല്‍ ദൂരത്തില്‍ ഗോഷനിലാണ് ഇവര്‍ താമസിച്ചിരുന്നത്. ആദ്യദിനം സ്ക്കൂളില്‍ പോകുന്നതിനു മുമ്പു പുഞ്ചിരിച്ചു കൊണ്ടു നില്‍ക്കുന്ന പെയ്ടെൻറ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കി.
സ്ക്കൂളിലെത്തിയ വിദ്യാര്‍ത്ഥിക്ക് തളര്‍ച്ച അനുഭവപ്പെട്ട ഉടനെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതിയതായി വച്ചു പിടിപ്പിച്ച ഹൃദയം ശരീരം തിരസ്ക്കരിച്ചതായിരിക്കാം മരണകാരണമെന്ന് കരുതപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.