ബ്രെക്സിറ്റ് ബിൽ രണ്ടാഴ്ചക്കകം ബ്രിട്ടൻ അംഗീകരിക്കണം –ഇ.യു
text_fieldsബ്രസൽസ്: ബ്രെക്സിറ്റ് സംബന്ധിച്ച സുപ്രധാന വിഷയങ്ങളിൽ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ബ്രിട്ടന് യൂറോപ്യൻ യൂനിയൻ അന്ത്യശാസനം. രണ്ടാഴ്ചക്കകം ബ്രെക്സിറ്റ് ബില്ലിൽ തീരുമാനത്തിലെത്തിയില്ലെങ്കിൽ വ്യാപാര ചർച്ചകൾ ഇൗവർഷം നടക്കില്ലെന്നും യൂറോപ്യൻ കമീഷൻസ് ചീഫ് നെഗോഷ്യേറ്റർ മൈക്കിൾ ബേണിയർ വ്യക്തമാക്കി.
െഎറിഷ് അതിർത്തി, പൗരന്മാരുടെ അവകാശം, ബ്രെക്സിറ്റ് ബില്ല് എന്നിവ സംബന്ധിച്ച് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസുമായി നടത്തിയ ചർച്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടിയാലോചനയിലൂടെ ബ്രെക്സിറ്റ് സംബന്ധമായ വിഷയങ്ങൾക്ക് പരിഹാരം കാണേണ്ട സമയമാണിതെന്ന് ഡേവിഡ് ഡേവിസ് പറഞ്ഞു.
ബ്രിട്ടൻ ഇ.യു വിട്ടുേപാകുേമ്പാൾ നൽകുന്ന തുകയെ സംബന്ധിച്ച് ധാരണയിലെത്തണമെന്നും ബേണിയർ ചൂണ്ടി
ക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.