െബ്രക്സിറ്റ് വോട്ട്: തെേരസ മേയ്ക്ക് വീണ്ടും തിരിച്ചടി
text_fieldsലണ്ടൻ: ഇൗമാസം 14ന് നടക്കുന്ന ബ്രെക്സിറ്റ് വോട്ടിന് മുന്നോടിയായി ബ്രി ട്ടീഷ് പാർലമെൻറിൽ ആരംഭിച്ച ചർച്ചകൾക്കിടെ പ്രധാനമന്ത്രി തെരേസ മേയ്ക ്ക് വീണ്ടും തിരിച്ചടി. പ്രധാനമന്ത്രിയെ സമ്മർദത്തിലാക്കുന്ന പുതിയ പ്രമേയത്തിന് പാ ർലമെൻറ് അംഗീകാരം നൽകി. െബ്രക്സിറ്റ് കരാറിന് അംഗീകാരം നേടാനായില്ലെങ്കിൽ എന്തുചെയ്യുമെന്ന ബദൽനിർദേശം മൂന്നു ദിവസത്തിനകം സഭയെ അറിയിക്കണമെന്നാണ് പുതിയ നിർദേശം. കടുത്ത വാഗ്വാദങ്ങൾക്കൊടുവിൽ 297നെതിരെ 308 വോട്ടുകൾക്കാണ് പ്രമേയം സഭ കടന്നത്.
യൂറോപ്യൻ യൂനിയനുമായി 18 മാസം നീണ്ട കൂടിയാലോചനകൾക്കൊടുവിൽ രൂപംനൽകിയ െബ്രക്സിറ്റ് കരാറിൽ ചർച്ച തുടരുകയാണ്. ബ്രിട്ടെൻറ താൽപര്യങ്ങളെ ബലികഴിക്കുന്നതാണ് കരാറെന്നാരോപിച്ച് സ്വന്തം പാളയത്തിൽതന്നെ വിമതർ രംഗത്തുള്ളതിനാൽ കരുതലോടെയാണ് പ്രധാനമന്ത്രി തെരേസ മേയ് നീക്കങ്ങൾ നടത്തുന്നത്.
ചരക്കുനീക്കവും വിഹിതംനൽകലും അതിർത്തികടന്നുള്ള സഞ്ചാരവുമുൾപ്പെടെ കരാറിലെത്തിയ വിഷയങ്ങളിൽ പലതിനും വിമർശകരേറെയാണ്. എന്നാൽ, കരാറില്ലാതെ മാർച്ച് അവസാനത്തോടെ യൂറോപ്പിൽനിന്ന് പിരിയുന്നത് ആത്മഹത്യാപരമാകുമെന്നാണ് പ്രധാനമന്ത്രിയുടെ ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.