ബോറിസ് ജോൺസണ് വീണ്ടും തിരിച്ചടി; തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം പരാജയപ്പെട്ടു
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന് വീണ്ടും തിരിച്ചടി. രാജ്യത്ത് നേരത് തേ ഇടക്കാലത്ത് തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. ചൊവ്വാഴ്ച ന ടന്ന വോട്ടെടുപ്പിൽ പ്രതിപക്ഷത്തോടൊപ്പം ഭരണകക്ഷിയായ കൺസർവേറ്റിവ് അംഗങ്ങളും പ ്രധാനമന്ത്രിക്കെതിരെയാണ് വോട്ട് ചെയ്തത്.
ഹൗസ് ഓഫ് കോമൺസിൽ (ജനസഭ) അഞ്ചു ദിവസത്തിനിടെ ബോറിസ് നേരിടുന്ന ആറാമത്തെ തോൽവിയാണിത്. തുടർന്ന് പാർലമെൻറ് നേരത്തേ പിരിഞ്ഞു. രാഷ്ട്രീയ അനിശ്ചിതത്വത്തിന് ആക്കംകൂട്ടി ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ജോൺ ബെർസോ രാജിപ്രഖ്യാപിക്കുകയും ചെയ്തു. ഒക്ടോബർ 14നേ ഇനി പാർലമെൻറ് പുനരാരംഭിക്കുകയുള്ളൂ. 650 അംഗ പാർലെമൻറിൽ 293 പേർ മാത്രമാണ് പ്രമേയത്തെ പിന്തുണച്ചത്. വോട്ടെടുപ്പിനെ പിന്തുണക്കില്ലെന്ന് പ്രതിപക്ഷ എം.പിമാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നത് നീട്ടിവെച്ചാൽ തെരഞ്ഞെടുപ്പ് അംഗീകരിക്കാമെന്നായിരുന്നു പ്രതിപക്ഷത്തിെൻറ നിർദേശം. സർക്കാർ നിയമവാഴ്ച പാലിക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ നേതാവ് ജെറമി കോർബിെൻറ പ്രമേയം വോട്ടില്ലാതെ എം.പിമാർ അംഗീകരിച്ചു.
അതിനിടെ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയം പരാജയപ്പെട്ടതിനു പിന്നിൽ പ്രതിപക്ഷമാണെന്ന് ബോറിസ് കുറ്റപ്പെടുത്തി.
ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കാൻ പുതിയ കരാറിലെത്താൻ യൂറോപ്യൻ യൂനിയനുമായി ചർച്ച തുടരാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.